'ആർആർആർ' ലെ വില്ലൻ കഥാപാത്രം റേ സ്റ്റീവൻസൺ അന്തരിച്ചു

  • IndiaGlitz, [Tuesday,May 23 2023]

ആര്‍ആര്‍ആര്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമായ ഗവര്‍ണര്‍ സ്‌കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു. 58 വയസായിരുന്നു. ഇറ്റലിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. ആര്‍ആര്‍ആറിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നടന് ആദരാഞ്ജലി അര്‍പ്പിച്ചു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ അഭിനയരംഗത്ത് സജീവമാണ് റേ സ്റ്റീവന്‍സണ്‍. 1998ല്‍ പുറത്തെത്തിയ ‘ദി തിയറി ഓഫ് ഫ്‌ലൈറ്റ്’ ആണ് ശ്രദ്ധ നേടിയ ആദ്യ ചിത്രം.

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ വോൾസ്റ്റാഗ് എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയിരുന്നു സ്റ്റീവൻസൺ. ടെലിവിഷൻ ഷോകളിലും സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം. നോർത്തേൺ അയർലൻഡിലാണ് റേ ജനിച്ചത്. പിന്നീട് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് താമസം മാറ്റുകയായിരുന്നു. രാജമൗലി ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. റേ വിട പറഞ്ഞെന്ന് വിശ്വസിക്കാൻ ആകുന്നില്ലെന്ന് രാജമൗലി ട്വിറ്ററിൽ കുറിച്ചു. സെറ്റിൽ വളരെ എൻർജറ്റിക് ആയിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനായതിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ പ്രാർഥനയിൽ പങ്കു ചേരുന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നാണ് ആർആർആർ ഷൂട്ടിങിനിടയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് രാജമൗലി കുറിച്ചിരിക്കുന്നത്.

More News

ഫിലിം ക്രിട്ടിക്‌സ് അവാർഡ്: കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശന മികച്ച നടി

ഫിലിം ക്രിട്ടിക്‌സ് അവാർഡ്: കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശന മികച്ച നടി

മികച്ച നവാഗത പ്രതിഭക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് രഞ്ജിത്ത് സജീവിന്

മികച്ച നവാഗത പ്രതിഭക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് രഞ്ജിത്ത് സജീവിന്

'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മേയ് 24ന്

'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മേയ് 24ന്

ഐപിഎല്‍: ഒന്നാം ക്വാളിഫയര്‍ മത്സരം ഇന്ന്

ഐപിഎല്‍: ഒന്നാം ക്വാളിഫയര്‍ മത്സരം ഇന്ന്

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ തീപിടുത്തം; ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ തീപിടുത്തം; ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം