സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍

സെമിയിൽ തകർപ്പൻ വിജയം നേടി സാനിയ-ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിലെത്തി. സെമി പോരാട്ടത്തിൽ ബ്രിട്ടൻ്റെ നിയാൽ സ്കപ്സ്കി അമേരിക്കയുടെ ഡെസീറെ ക്രോസിക് സഖ്യത്തിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് സാനിയ മിർസ രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ കടന്നത്. സാനിയയുടെ കരിയറിലെ അവസാന ഗ്രാൻഡ്സ്ലാം ടൂർണമെന്റാണിത്. അതുകൊണ്ടു തന്നെ കിരീടം നേടി ടെന്നീസിനോട് വിടപറയാനാണ് താരത്തിൻ്റെ ശ്രമം. ഫൈനലിൽ ഓസ്ട്രേലിയയുടെ ഗാഡെകി-പോൾമാൻസ് സഖ്യമോ ബ്രസീലിൻ്റെ സ്റ്റെഫാനി-മാറ്റോസ് സഖ്യമോ ആയിരിക്കും സാനിയ-ബൊപ്പണ്ണ സഖ്യത്തിൻ്റെ എതിരാളി.

നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യം വിജയം നേടിയത്. 6-4, 7-6 (11-9) എന്നിങ്ങനെയായിരുന്നു സ്കോർ നില. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലാത്വിയന്‍-സ്പാനിഷ് ജോഡിയായ ജെലീന ഒസ്റ്റാപെങ്കോയില്‍ നിന്ന് വാക്കോവര്‍ നേടിയാണ് ഇന്ത്യന്‍ ജോഡി ചൊവ്വാഴ്ച സെമിഫൈനലില്‍ സ്ഥാനം പിടിച്ചത്. രണ്ടു വട്ടം ഓസ്ട്രേലിയൻ ഓപ്പണ്‍ ചാംപ്യനായിട്ടുള്ള സാനിയ മിർസ, 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസും 2016ൽ മാർട്ടിന ഹിംഗിസിനൊപ്പം ചേർന്ന് വനിതാ ഡബിൾസും വിജയിച്ചിട്ടുണ്ട്.

More News

ഷാരോണ്‍ വധം: ഇന്ന് കുറ്റപത്രം സമർപ്പിച്ചു

ഷാരോണ്‍ വധം: ഇന്ന് കുറ്റപത്രം സമർപ്പിച്ചു

ബി ബി സി ഡോക്യുമെന്ററി വിവാദം: അനില്‍ കെ ആന്റണി പാര്‍ട്ടി പദവികളില്‍ നിന്ന് രാജി വെച്ചു

ബി ബി സി ഡോക്യുമെന്ററി വിവാദം: അനില്‍ കെ ആന്റണി പാര്‍ട്ടി പദവികളില്‍ നിന്ന് രാജി വെച്ചു

നടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന്

നടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന്

ഹനീഫ് അദേനി ചിത്രത്തിൽ നിവിൻ പോളി; ഷൂട്ടിംഗ് ദുബായിയിൽ

സ്റ്റൈലിഷ് ലുക്കിൽ ഹനീഫ് അദേനി ചിത്രത്തിൽ ജോയിൻ ചെയ്ത് നിവിൻ പോളി; ഷൂട്ടിംഗ് ദുബായിയിൽ

നിഹാരിക എന്റർടൈൻമെന്റിൻ്റെ പുതിയ ചിത്രം സൈന്ധവ്

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിൻ്റെ പുതിയ ചിത്രം "സൈന്ധവ്"