'ഡബിൾ ഐ സ്മാർടി'ൽ സഞ്ജയ് ദത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

  • IndiaGlitz, [Saturday,July 29 2023]

റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ഡബിൾ ഐ സ്മാർട് ശങ്കറിൻ്റെ ഷൂട്ടിങ്ങ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുംബൈയിൽ ആരംഭിച്ചു. ഒരു ഗംഭീര ആക്ഷൻ സീക്വൻസിലൂടെ ആണ് ഷൂട്ടിങ്ങ് ആരംഭിച്ചത്. പുരി കണക്ട്സിൻ്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിഗ് ബുൾ എന്ന കഥാപാത്രമായി സഞ്ജയ് ദത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവിട്ടു.

തീർത്തും വ്യത്യസ്തമായ ഗെറ്റപ്പിൽ അൾട്രാ സ്റ്റൈലിഷായി സഞ്ജയ് ദത്തിനെ പോസ്റ്ററിൽ കാണാം. പവർഫുൾ കഥാപാത്രമാണ് സഞ്ജയ് ദത്ത് ചെയ്യുന്നതെന്ന് വ്യക്തം. ഹോളിവുഡ് ഛായാഗ്രാഹകൻ ഗിയാനി ഗിയാനെല്ലി ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് ഡയറക്ടറായി കീച എത്തുന്നു. വൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറ പ്രവർത്തകരെയും ഉടൻ പുറത്ത് വിടും എന്ന് സി ഇ ഒ വിഷ്ണു റെഡ്ഢി പറഞ്ഞു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. മാർച്ച് 8, 2024ൽ മഹാ ശിവരാത്രി നാളിൽ ചിത്രം തീയേറ്ററുകളിലെത്തും.