close
Choose your channels

'ശശിയും ശകുന്തളയും' ടീസർ പുറത്തിറങ്ങി

Saturday, March 25, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ശശിയും ശകുന്തളയും ടീസർ പുറത്തിറങ്ങി

നവാഗതനായ ബിച്ചാൾ മുഹമ്മദ് സംവിധാനം ചെയ്യുന്ന ശശിയും ശകുന്തളയും സിനിമയുടെ ടീസർ പുറത്തിറങ്ങി. സംവിധായകൻ വിനയൻ, നടൻ ടൊവിനോ തോമസ് സംവിധായകനും നടനുമായ നാദിർഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറക്കിയത്. 1970-75 കാലഘട്ടങ്ങളിൽ നടക്കുന്ന ട്യൂട്ടോറിയൽ കോളേജുകളും, പ്രണയവും, പകയും മത്സരവുമെല്ലാം സിനിമയുടെ പശ്ചാത്തലമാകുന്നു. ആമി ഫിലിംസിൻ്റെ ബാനറിൽ ആർ.എസ്. വിമലിനൊപ്പം സലാം താനിക്കാട്ട് നേഹ (ആമി) എന്നിവരും ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളികളാണ്. വിഷ്ണുപ്രസാദ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. എന്ന് നിൻ്റെ മൊയ്‌ദീൻ രചനയും സംവിധാനവും നിർവഹിച്ച ആർ എസ് വിമൽ തന്നെയാണ് ചിത്രത്തിൻ്റെ രചന. ബസന്ത് പെരിങ്ങോട് ആർട്ടും, കുമാർ എടപ്പാൾ കോസ്റ്റ്യൂമും, വിപിൻ ഓമശ്ശേരി മേക്കപ്പും അഷറഫ് ഗുരുക്കൾ സ്റ്റണ്ടും നിർവഹിക്കുന്നു. ഷഹീൻ സിദ്ദീഖ്, സിദ്ദീഖ്, ആർ.എസ്. വിമൽ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, നേഹ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രിൽ മാസം ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Follow us on Google News and stay updated with the latest!