സതീഷ് കൗശിക് നിര്യാതനായി

  • IndiaGlitz, [Thursday,March 09 2023]

പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നിർമാതാവും തിരക്കഥാകൃത്തും കൊമേഡിയനുമെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. അനുപം ഖേർ ട്വിറ്ററിലൂടെയാണ് മരണ വാർത്ത പങ്കു വച്ചത്. തൻ്റെ ആത്മസുഹൃത്ത് ജീവനോടെയില്ലെന്ന് എഴുതേണ്ടിവരുമെന്ന് സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിനാണ് അന്ത്യമായത്. താങ്കളില്ലാതെ ഇല്ലാതെ എൻ്റെ ജീവിതം പഴയതു പോലെയാകില്ലെന്നും അദ്ദേഹം എഴുതി.

നാഷണല്‍ സ്‍ക്രൂള്‍ഫ് ഡ്രാമയിലെയും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെയും പഠന ശേഷമാണ് സതീഷ് കൗശിക് കലാരംഗത്ത് സജീവമായത്. 'ജാനേ ഭി ദൊ യാരൂ'വിലൂടെയാണ് ആദ്യമായി അദ്ദേഹം വെള്ളിത്തിരിയിലെത്തുന്നത്. രൂപ് കി റാണി ചോറോൻ ക രാജ യിലൂടെ സംവിധായകനായി. മിസ്റ്റര്‍ ഇന്ത്യ, ദീവാന മസ്‍താന, ബ്രിക്ക് ലെയ്‍ൻ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മിസ്റ്റര്‍ ബച്ചേര, ക്യോൻ കി, കഗാസ് തുടങ്ങിയവ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. പ്രേം, മിസ്റ്റര്‍ ബെച്ചേര, ഹമാര ദില്‍ ആപ്‍കെ പാസ് ഹെ, ക്യോൻ കി, കഗാസ്, ബധായി ഹൊ ബധായി തുടങ്ങിയവയാണ് സംവിധാനം ചെയ്‍ത പ്രധാന സിനിമകൾ. പ്രദര്‍ശനത്തിനെത്താനിരിക്കുന്ന 'എമര്‍ജൻസി'യിലും സതീഷ് പ്രധാന വേഷം ചെയ്തിട്ടുണ്ട്.

More News

അല്ലു അര്‍ജുന് ഇന്‍സ്റ്റയിൽ 20 മില്ല്യണ്‍ ഫോളോവേഴ്സ്

അല്ലു അര്‍ജുന് ഇന്‍സ്റ്റയിൽ 20 മില്ല്യണ്‍ ഫോളോവേഴ്സ്

ഭാവന, ഹണി റോസ്, ഉർവശി ചിത്രം 'റാണി'യുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി

ഭാവന, ഹണി റോസ്, ഉർവശി ചിത്രം 'റാണി'യുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി

ബ്രഹ്‌മപുരം അഗ്നിബാധ: എറണാകുളം ജില്ലാ കളക്ടറെ സ്ഥലം മാറ്റി

ബ്രഹ്‌മപുരം അഗ്നിബാധ: എറണാകുളം ജില്ലാ കളക്ടറെ സ്ഥലം മാറ്റി

പിതാവ് പീഡിപ്പിച്ചു എന്നു പറഞ്ഞത് സത്യമാണെന്നും തുറന്നു പറഞ്ഞതിൽ ലജ്ജയില്ലെന്നും ഖുശ്ബു

പിതാവ് പീഡിപ്പിച്ചു എന്നു പറഞ്ഞത് സത്യമാണെന്നും തുറന്നു പറഞ്ഞതിൽ ലജ്ജയില്ലെന്നും ഖുശ്ബു

ടോവിനോ ചിത്രത്തിൻ്റെ സെറ്റിൽ തീപിടിത്തം

ടോവിനോ ചിത്രത്തിൻ്റെ സെറ്റിൽ തീപിടിത്തം