ജവാൻ്റെ റിലീസിന് മുമ്പ് തിരുപ്പതിയിൽ എത്തി ഷാരൂഖ് ഖാനും നയൻ താരയും


Send us your feedback to audioarticles@vaarta.com


ജവാൻ്റെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തിരുപ്പതിയിൽ ദർശനം നടത്തി ഷാരൂഖാനും നയൻ താരയും. വിഘ്‌നേശ് ശിവ, ഷാരൂഖ് ഖാൻ്റെ മകൾ സുഹാന ഖാൻ എന്നിവർക്കൊപ്പമാണ് തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഷാരൂഖ് ഖാനും നയൻതാരയും ദര്‍ശനം നടത്തിയത്. തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ജവാന്‍ സിനിമയുടെ റിലീസിന് മുന്നോടിയായിട്ടാണ് ഇത്.
വെള്ള പൈജാമയും ജുബ്ബയും ധരിച്ചായിരുന്നു ബോളിവുഡ് താരത്തിൻ്റെ തിരുപ്പതി ദര്‍ശനം. ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ആയാണ് ചിത്രം വരുന്നത്. വ്യത്യസ്തമായ ഗെറ്റപ്പോടെയാണ് ഷാരുഖ് ഖാൻ ഈ ചിത്രത്തിൽ എത്തുന്നത്. അതേ സമയം നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. അറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളില്‍ റിലീസ് ചെയ്യും റെഡ് ചില്ലീസിന്‍റെ ബാനറില്‍ ഗൗരിഖാന്‍ നിര്‍മ്മിക്കുന്ന ജവാന്‍ സെപ്റ്റംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും. ദീപിക പദുക്കോൺ, വിജയ് സേതുപതി, പ്രിയാമണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Follow us on Google News and stay updated with the latest!