ഷാരൂഖ് ബ്രഹ്‌മാണ്ട ചിത്രം ജവാന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

  • IndiaGlitz, [Monday,May 08 2023]

ഷാരൂഖ് ബ്രഹ്‌മാണ്ട ചിത്രം ജവാൻ ഗംഭീരമായ മോഷൻ പോസ്റ്ററോട് കൂടിയാണ് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 7 ന് ഹിന്ദി, തമിഴ്, തെലുങ്കു എന്നീ ഭാഷകളിലായി ജവാൻ റിലീസ് ആകും. പഠാന്റെ ബോക്സ്‌ ഓഫീസ് വിജയം ആവർത്തിക്കാൻ, അറ്റ്‌ലി-ഷാരൂഖ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ജവാനു സാധിക്കുമെന്നാണ് ഷാരൂഖ് ഖാൻ ആരാധകരുടെ പ്രതീക്ഷ. ഷാരൂഖാനോടൊപ്പം വിജയ് സേതുപതി, നയൻ താരാ എന്നിവരും മുഖ്യ വേഷത്തിലെത്തുന്നു. ജവാനിൽ ബോളിവുഡിൽ നിന്നും ടോളിവുഡിൽ നിന്നുമുള്ള മറ്റു സൂപ്പർ സ്റ്റാറുകളുടെ സാന്നിധ്യവും ഉണ്ടാവുമെന്നാണ് സൂചന.

റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രത്തിന്റെ കേരള പ്രൊമോഷൻ ചെയ്യുന്നത് പപ്പറ്റ് മീഡിയ ആണ്. ജൂണ്‍ 2ന് തിയേറ്ററുകളില്‍ എത്തുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോയതോടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സമയം ആവശ്യമായി വരികയായിരുന്നു. ഇത്തരത്തിൽ റിലീസ് തീയതി മാറ്റിയത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. പ്രിയാമണി, സന്യ മല്‍ഹോത്ര, യോഗി ബാബു, സുനില്‍ ഗ്രോവര്‍, റിധി ദോഗ്ര എന്നിവരും ജവാനില്‍ പ്രധാന താരങ്ങളാണ്. കൂടാതെ ദീപിക പദുക്കോണും സഞ്ജയ് ദത്തും കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്.