ഷാരോൺ വധ കേസ്: ഗ്രീഷ്മ ജയിൽ മോചിതയാകാൻ വൈകും

  • IndiaGlitz, [Tuesday,September 26 2023]

പാറശാല ഷാരോൺ വധ കേസിലെ പ്രതി ഗ്രീഷ്മക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചിതയാകാൻ വൈകിയേക്കും. പോലീസ് കസ്റ്റഡിയിലിൽ ആയിരുന്നപ്പോൾ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയിൽ മോചിത ആകാൻ സാധിക്കുകയുള്ളൂ. പാറശ്ശാല കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്. ഒപ്പം, ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം. കൂടാതെ ഉപാധികളോടെ ആണ് ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

കാമുകനായിരുന്ന ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. വീട്ടിലേക്ക് വിളിച്ച് വരുത്തിയ ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു. പിന്നാലെ ശാരീരിക അസ്വാസ്ഥ്യത്തോടെ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പു. ഒക്ടോബര്‍ 25 ന് ഷാരോണ്‍ മരിച്ചു. ഒക്ടോബര്‍ 31 നാണ് ഗ്രീഷ്മ അറസ്റ്റിലാകുന്നത്. പോലീസ് ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. അതിനിടെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം എന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടിട്ടുണ്ട്.