close
Choose your channels

ഗായകൻ വിജയ് യേശുദാസിൻ്റെ ചെന്നൈയിലെ വീട്ടിൽ മോഷണം

Friday, March 31, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഗായകൻ വിജയ് യേശുദാസിൻ്റെ ചെന്നൈയിലെ വീട്ടിൽ മോഷണം

വിജയ് യേശുദാസിൻ്റെ ചെന്നൈയിലെ വീട്ടിൽ 60 പവൻ സ്വർണ്ണവും വജ്രാഭരണങ്ങളും മോഷണം പോയതായി പരാതി. മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിൻ്റെ കുടുംബം അറിയിച്ചു. ഇന്നലെ രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് അഭിരാമിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അവസാനമായി ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് നോക്കിയപ്പോൾ സ്വർണ്ണം വീട്ടിലുണ്ടായിരുന്നുവെന്ന് കുടുംബം അറിച്ചു. അഭിരാമിപുരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വീട്ടുജോലിക്കാർക്കെതിരായ പരാമർശത്തിൻ്റെ അടിസ്ഥാനത്തിൽ അവരുടെ പശ്ചാത്തലവും മുൻകാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. സമാനമായ രീതിയിൽ രജനീകാന്തിൻ്റെ മകളും സംവിധായികയുമായി ഐശ്വര്യ രജനീകാന്തിൻ്റെ വീട്ടിലും ഒരാഴ്ച മുൻപ് മോഷണം നടന്നിരുന്നു.

Follow us on Google News and stay updated with the latest!