സിസ തോമസ് ഇന്നു വിരമിക്കും; ഹിയറിങിന് ഹാജരാകാൻ നിർദ്ദേശം

  • IndiaGlitz, [Friday,March 31 2023]

വിരമിക്കൽ ദിവസമായ ഇന്ന് സിസ തോമസ് നേരിട്ട് ഹിയറിങിന് ഹാജറാകണമെന്ന് നിർദ്ദേശം. സാങ്കേതിക സർവകലാശാല താത്കാലിക വിസി ഡോ. സിസ തോമസിനെ സർക്കാരും ഗവർണറും തമ്മിലുള്ള പോരിലെ ബലിയാടാക്കരുതെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സർക്കാർ നല്‍കിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന സിസ തോമസിൻ്റെ ആവശ്യം ട്രൈബ്യൂണൽ തള്ളിയിരുന്നു. സിസയുടെ ഭാഗം കേട്ടശേഷം മാത്രമേ തുടർ നടപടി തീരുമാനിക്കാവൂവെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു. എന്നാൽ വിരമിക്കൽ ദിവസമായ ഇന്ന് രാവിലെ 11:30 ന് സിസ തോമസ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയ്ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. സിസാ തോമസ് നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ സസ്പെൻഷൻ അടക്കമുളള അച്ചടക്ക നടപടികളിലേക്ക് കടക്കാം. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല താല്‍കാലിക വിസിയായി സിസാ തോമസിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ് നിയമിച്ചത്. ഡിജിറ്റല്‍ സര്‍വ്വകലാശാല വിസി സജി ഗോപിനാഥിനെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിരാകരിച്ചായിരുന്നു സിസാ തോമസിന് വിസിയുടെ ചുമതല ഗവര്‍ണര്‍ നല്‍കിയത്.

More News

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

ദിലീപ് - വിനീത് കുമാർ ചിത്രത്തിന് തുടക്കം, D149 പൂജയും സ്വിച്ച് ഓൺ കർമ്മവും പൂർത്തിയായി

ദിലീപ് - വിനീത് കുമാർ ചിത്രത്തിന് തുടക്കം, D149 പൂജയും സ്വിച്ച് ഓൺ കർമ്മവും പൂർത്തിയായി

ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം: ലോകായുക്ത നാളെ വിധി പറയും

ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം: ലോകായുക്ത നാളെ വിധി പറയും

വിവാദ ഗോൾ: ബ്ലാസ്റ്റേഴ്സിന് 5 കോടി പിഴയടക്കേണ്ടി വന്നേക്കും

വിവാദ ഗോൾ: ബ്ലാസ്റ്റേഴ്സിന് 5 കോടി പിഴയടക്കേണ്ടി വന്നേക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൻ്റെ 16-ാം സീസണിന് നാളെ തുടക്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൻ്റെ 16-ാം സീസണിന് നാളെ തുടക്കം