പഠാനെ മറികടക്കാൻ ഒരുങ്ങി സണ്ണി ഡിയോൾ ചിത്രം 'ഗദർ 2'

  • IndiaGlitz, [Thursday,August 24 2023]

ബോക്‌സ് ഓഫിസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് സണ്ണി ഡിയോളിൻ്റെ 'ഗദര്‍ 2'. ഏക് പ്രേം കഥയുടെ സീക്വല്‍ ആയ ചിത്രം ഓഗസ്റ്റ് 11 വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രം ഇതുവരെ 411 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. അധികം വെെകാതെ ചിത്രം 500 കോടി ക്ലബ്ബിൽ എത്തുമെന്നാണ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രം റിലീസ് ദിനത്തില്‍ 40.10 കോടിയും ശനിയാഴ്ച 43.08 കോടിയുമായിരുന്നു നേടിയത്. ആദ്യ വാരത്തില്‍ ആകെ 284.63 കോടിയും ചിത്രം നേടി.

ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകള്‍ സമീപ കാലത്ത് നിറച്ച ഒരേയൊരു ചിത്രം ഷാരൂഖ് ഖാന്‍റെ പഠാന്‍ ആയിരുന്നു. പഠാന് ശേഷം മറ്റൊരു ചിത്രം അത് സാധിച്ചതിന്‍റെ ആഹ്ളാദത്തിലാണ് ബോളിവുഡ് ഇന്‍ഡസ്ട്രി. അതേ സമയം രണ്ടാം വാരാന്ത്യ കളക്ഷനില്‍ റെക്കോര്‍ഡും സൃഷ്ടിച്ചിരിക്കുക ആണ് ചിത്രം. 2001-ൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ആദ്യ ഭാ​ഗമായ '​ഗദർ: ഏക് പ്രേം കഥ' ബ്ലോക്ബസ്റ്റർ ആയിരുന്നു. ആദ്യ ഭാഗമൊരുക്കിയ അനിൽ ശർമയാണ് ചിത്രത്തിൻ്റെ സംവിധായകൻ. അമീഷ പട്ടേൽ തന്നെയാണ് രണ്ടാം ഭാഗത്തിലേയും നായിക. 80 കോടി ബജറ്റിലാണ് ചിത്രമെത്തിയത്. ഹിന്ദി സിനിമയിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഷാരൂഖ് ഖാൻ നായകനായ പഠാന് ശേഷം ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുക ആണ് ചിത്രം.

More News

ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലിൽ

ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലിൽ

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

ഐജി ലക്ഷ്മൺ അറസ്റ്റിൽ; അറസ്റ്റിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു

ഐജി ലക്ഷ്മൺ അറസ്റ്റിൽ; അറസ്റ്റിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു

ചന്ദ്രയാന്‍ 3: സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ വിജയകരം; അഭിമാനമായി ഐ.എസ്.ആർ.ഒ

ചന്ദ്രയാന്‍ 3: സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ വിജയകരം; അഭിമാനമായി ഐ.എസ്.ആർ.ഒ

പെനാല്‍ട്ടികള്‍ നിഷേധിച്ചു; രോഷാകുലനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

പെനാല്‍ട്ടികള്‍ നിഷേധിച്ചു; രോഷാകുലനായി ക്രിസ്റ്റ്യാനോ റൊണാൾഡോ