സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും ഒന്നിക്കുന്ന ചിത്രം ജനുവരി 2024ൽ

  • IndiaGlitz, [Monday,March 27 2023]

അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും. ഇത്തവണ കൂടുതൽ മികച്ച കഥയും അണിയറ പ്രവർത്തകരും മഹേഷ് ബാബുവിൻ്റെ ഗംഭീര കഥാപാത്രവുമൊക്കെയായി ചിത്രം ഹാട്രിക് വിജയം സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ചിത്രത്തിനായി ഒരു സ്റ്റൈലിഷ് ഗെറ്റപ്പിലാണ്‌ മഹേഷ് ബാബു എത്തുന്നത്. അണിയറപ്രവർത്തകർ ചിത്രത്തിൻ്റെ ഏറ്റവും പ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടു. ഗംഭീര ലുക്കിലുള്ള മഹേഷ് ബാബുവിൻ്റെ ചിത്രത്തോടൊപ്പം സിനിമയുടെ റിലീസ് ഡേറ്റ് കൂടി പുറത്തു വിട്ടിരിക്കുകയാണ്.

2024 ജനുവരി 14ൽ സംക്രാന്തി ആഘോഷ വേളയിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. അടിപൊളി കണ്ണാടിയും വെച്ച് സിഗരറ്റും വലിച്ച് റോഡിലൂടെ നടന്ന് വരുന്ന താരത്തെ നോക്കി ഗുണ്ടകൾ പോലും തല കുനിച്ച് നിൽക്കുന്ന കാഴ്ചയാണ് പോസ്റ്ററിൽ കാണുന്നത്. മാസ്സും ക്ലാസ്സും ഒരുപോലെ ചേർന്നതാണ് പോസ്റ്ററിൽ ഉള്ളത്. ഹാരിക ആൻഡ് ഹസിൻ ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണ ( ചൈന ബാബു)നാണ് ചിത്രം നിർമിക്കുന്നത്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി ഇമോഷൻസ് ചേർന്നുള്ള മാസ്സ് ആക്ഷൻ എന്റർടെയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ഇതുവരെ കാണാത്ത ഒരു മഹേഷ് ബാബുവിനെ ഒരുക്കുകയാണ് ത്രിവിക്രം. ഗംഭീര അഭിനേതാക്കളും മികച്ച അണിയറ പ്രവർത്തകരും ചിത്രത്തിന് വേണ്ടി ഒരുമിക്കും. ദേശീയ അവാർഡ് ജേതാവായ നവിൻ നൂലി എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിൽ എ എസ് പ്രകാശ് കലാസംവിധാനം നിർവഹിക്കുന്നു. സംഗീത സംവിധാനം: തമൻ , ഛായാഗ്രഹണം: പി എസ് വിനോദ്.

More News

ഓർമ്മകളിൽ ഇന്നസെന്റ്

ഓർമ്മകളിൽ ഇന്നസെന്റ്

പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്: ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ

പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്: ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്: മൂന്നു പേർ കുറ്റക്കാർ; 110 പ്രതികളെ വെറുതെ വിട്ടു

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്: മൂന്നു പേർ കുറ്റക്കാർ; 110 പ്രതികളെ വെറുതെ വിട്ടു

രാഹുലിനെ അയോഗ്യനാക്കിയതില്‍ കറുപ്പണിഞ്ഞു പ്രതിഷേധം

രാഹുലിനെ അയോഗ്യനാക്കിയതില്‍ കറുപ്പണിഞ്ഞു പ്രതിഷേധം

സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക