സുരാജ് വെഞ്ഞാറമൂടിൻ്റെ 'മദനോത്സവം' ടീസർ പുറത്തിറങ്ങി

  • IndiaGlitz, [Friday,March 31 2023]

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന മദനോത്സവത്തിൻ്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു കഥാപാത്രങ്ങളിൽ എത്തുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് തിരക്കഥ ഒരുക്കിയത്. ഇ.സന്തോഷ് കുമാറിൻ്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിൻ്റെ തിരക്കഥ. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിൻ്റെ നിർമാതാവ്. വിഷുവിന് തിയറ്ററുകളിലെത്തുന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് ഒത്തൊരുമിച്ച് ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്നതായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ, എഡിറ്റിങ്ങ് വിവേക് ഹർഷൻ, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ: കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം: ക്രിസ്റ്റോ സേവിയർ, അസ്സോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: അറപ്പിരി വരയൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

More News

സിസ തോമസ് ഇന്നു വിരമിക്കും; ഹിയറിങിന് ഹാജരാകാൻ നിർദ്ദേശം

സിസ തോമസ് ഇന്നു വിരമിക്കും; ഹിയറിങിന് ഹാജരാകാൻ നിർദ്ദേശം

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

ദിലീപ് - വിനീത് കുമാർ ചിത്രത്തിന് തുടക്കം, D149 പൂജയും സ്വിച്ച് ഓൺ കർമ്മവും പൂർത്തിയായി

ദിലീപ് - വിനീത് കുമാർ ചിത്രത്തിന് തുടക്കം, D149 പൂജയും സ്വിച്ച് ഓൺ കർമ്മവും പൂർത്തിയായി

ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം: ലോകായുക്ത നാളെ വിധി പറയും

ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം: ലോകായുക്ത നാളെ വിധി പറയും

വിവാദ ഗോൾ: ബ്ലാസ്റ്റേഴ്സിന് 5 കോടി പിഴയടക്കേണ്ടി വന്നേക്കും

വിവാദ ഗോൾ: ബ്ലാസ്റ്റേഴ്സിന് 5 കോടി പിഴയടക്കേണ്ടി വന്നേക്കും