close
Choose your channels

സുരേഷ്‌ഗോപി വക്കീൽ വേഷത്തിലെത്തുന്ന 'ജെ.എസ്.കെ' ചിത്രീകരണം പുരോഗമിക്കുന്നു

Wednesday, November 23, 2022 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സുരേഷ്‌ഗോപി വക്കീൽ വേഷത്തിലെത്തുന്ന ജെ.എസ്.കെ ചിത്രീകരണം പുരോഗമിക്കുന്നു

ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് ജെ.എസ്.കെ "സത്യം എപ്പോഴും ജയിക്കും" എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. സുരേഷ്‌ഗോപിയുടെ 255 ാമത് ചിത്രം കൂടിയാണിത്. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് ഏബൽ ഡോണവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ മകൻ മാധവും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ സുരേഷ്‌ഗോപിക്ക് സ്നേഹചുംബനം നൽകുന്ന ടൊവിനോയുടെ മകൻ തഹാന്റെ ചിത്രമാണ് വൈറലാകുന്നത്. ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ ചിത്രീകരണം പുരോഗമിക്കുന്ന ജെ.എസ്.കെയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മകൻ തഹാനും മകൾ ഇസയ്ക്കും ഒപ്പം എത്തിയതായിരുന്നു ടൊവിനോ തോമസ്. ടൊവിനോയുടെ കയ്യിലിരുന്ന് തന്റെ കവിളിൽ മുത്തുന്ന കുഞ്ഞിന്റെ ചിത്രം സുരേഷ് ഗോപി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

Follow us on Google News and stay updated with the latest!