സുരേഷ്‌ഗോപി വക്കീൽ വേഷത്തിലെത്തുന്ന 'ജെ.എസ്.കെ' ചിത്രീകരണം പുരോഗമിക്കുന്നു

ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് ജെ.എസ്.കെ സത്യം എപ്പോഴും ജയിക്കും എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. സുരേഷ്‌ഗോപിയുടെ 255 ാമത് ചിത്രം കൂടിയാണിത്. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് ഏബൽ ഡോണവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ മകൻ മാധവും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ സുരേഷ്‌ഗോപിക്ക് സ്നേഹചുംബനം നൽകുന്ന ടൊവിനോയുടെ മകൻ തഹാന്റെ ചിത്രമാണ് വൈറലാകുന്നത്. ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ ചിത്രീകരണം പുരോഗമിക്കുന്ന ജെ.എസ്.കെയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മകൻ തഹാനും മകൾ ഇസയ്ക്കും ഒപ്പം എത്തിയതായിരുന്നു ടൊവിനോ തോമസ്. ടൊവിനോയുടെ കയ്യിലിരുന്ന് തന്റെ കവിളിൽ മുത്തുന്ന കുഞ്ഞിന്റെ ചിത്രം സുരേഷ് ഗോപി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

More News

മണിയൻപിള്ള രാജുവിന്റെ മകൻ വിവാഹിതനാകുന്നു

മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു

കൈതിയുടെ ഹിന്ദി റീമേക്ക് ചിത്രം 'ഭോല' യുടെ ടീസർ പുറത്തിറങ്ങി

അജയ് ദേവ്ഗൺ നായകനും സംവിധായകനുമാകുന്ന കൈതിയുടെ ഹിന്ദി റീമേക്ക് ടീസർ പുറത്തിറങ്ങി.

ബേസിലിന്റെ 'കഠിന കഠോരമീ അണ്ഡകടാഹം' ചിത്രീകരണം പൂര്‍ത്തിയായി

ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം 'കഠിന കഠോരമീ അണ്ഡകടാഹം' ചിത്രീകരണം പൂര്‍ത്തിയായി.

അന്യജാതിക്കാരനെ വിവാഹം കഴിച്ചു: മകളെ വെടിവച്ചു കൊന്ന് സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച മാതാപിതാക്കൾ അറസ്റ്റിൽ

ഡൽഹി സ്വദേശിനിയായ ഇരുപത്തിയെട്ടു വയസ്സുകാരി ആയുഷി യാദവിന്റെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ

ആകാംക്ഷ നിറച്ച് അമലാ പോളിന്റെ 'ടീച്ചർ' ട്രെയ്‌ലർ പുറത്തിറങ്ങി

അമലാ പോള്‍ കേന്ദ്രകഥാപാത്രമായി വരുന്ന 'ടീച്ചറി'ന്റെ ട്രെയ്‌ലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു.