ഇന്നസെന്റിന് യാത്രമൊഴി നേർന്നു പതിനായിരങ്ങൾ; സംസ്‌കാരം ഇന്ന് രാവിലെ

  • IndiaGlitz, [Tuesday,March 28 2023]

അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിൻ്റെ സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വച്ചു നടക്കും. ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌‌കാരം. സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ് പോളി കണ്ണൂക്കാടൻ ആണ് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ആർ.ബിന്ദു, കെ.രാജൻ, പി.പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. ഇന്നലെ ഇരിങ്ങാലക്കുടയിലെ വസതിയിലും കൊച്ചി കടവന്ത്രയിലെ സ്റ്റേഡിയത്തിലും പതിനായിരങ്ങളാണ് ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. ഞായറാഴ്ച രാത്രി കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലായിരുന്നു മുൻ എം.പി കൂടിയായ ഇന്നസെന്റ് അന്തരിച്ചത്. ആരോഗ്യനില വഷളായതോടെ ഇ.സി.എം.ഒയുടെ സഹായത്തിലാണ് അവസാന നിമിഷം വരെ കഴിഞ്ഞിരുന്നത്.

More News

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും ഒന്നിക്കുന്ന ചിത്രം ജനുവരി 2024ൽ

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും ഒന്നിക്കുന്ന ചിത്രം ജനുവരി 2024ൽ

ഓർമ്മകളിൽ ഇന്നസെന്റ്

ഓർമ്മകളിൽ ഇന്നസെന്റ്

പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്: ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ

പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്: ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്: മൂന്നു പേർ കുറ്റക്കാർ; 110 പ്രതികളെ വെറുതെ വിട്ടു

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്: മൂന്നു പേർ കുറ്റക്കാർ; 110 പ്രതികളെ വെറുതെ വിട്ടു

രാഹുലിനെ അയോഗ്യനാക്കിയതില്‍ കറുപ്പണിഞ്ഞു പ്രതിഷേധം

രാഹുലിനെ അയോഗ്യനാക്കിയതില്‍ കറുപ്പണിഞ്ഞു പ്രതിഷേധം