ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ഓസീസിൻ്റെ നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യ

മൂന്നാം ദിനം അജിങ്ക്യ രഹാനയുടെയും ശാര്‍ദൂല്‍ താക്കൂറിൻ്റെയും ചങ്കൂറ്റത്തോടെയുള്ള ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ കരകയറ്റിയത്. രണ്ടാം ദിവസത്തെ സ്‌കോറില്‍ നിന്ന് ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ 152 ല്‍ വെച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത് (5) ബോളണ്ടിന്റെ മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി. ഇന്ത്യന്‍ ഇന്നിംഗ്‌സ് അതിവേഗം അവസാനിക്കുമെന്ന് കരുതിയവരെ രഹാനെയും ശാര്‍ദൂലും ചേര്‍ന്ന് തിരുത്തി. 109 റണ്‍സിൻ്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടുമായി ഇവര്‍ ഫോളോ ഓണ്‍ സ്‌കോറിൻ്റെ അടുത്തേക്ക് ഇന്ത്യയെ എത്തിച്ചു. 129 പന്തില്‍ 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഒന്നര വര്‍ഷത്തിന് ശേഷം ടീമിലേക്ക് തിരികെയെത്തിയ രഹാനെയുടെ ഇന്നിംഗ്‌സ്. ഓസീസിനായി ക്യാപ്റ്റന്‍ കമ്മിന്‍സ് 3 വിക്കറ്റും സ്റ്റാര്‍ക്കും ബോളണ്ടും ഗ്രീനും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ 296 റണ്‍സിലെത്തി ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ഓസീസ് നാലുവിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയിലാണ്.