അദാനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു

  • IndiaGlitz, [Saturday,February 04 2023]

അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിശദാംശങ്ങളും കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കും. ഇന്ത്യൻ കമ്പനീസ് ആക്ടിൻ്റെ സെക്ഷൻ 206 പ്രകാരമായിരിക്കും അന്വേഷണമെന്നും കഴിഞ്ഞ വർഷങ്ങളിലായി സർക്കാരിൽ സമർപ്പിച്ചിട്ടുള്ള എല്ലാ ഡോക്യുമെന്റുകളും അന്വേഷണ വിധേയമാക്കും.സർക്കാരിൽ സമർപ്പിച്ചിട്ടുള്ള അക്കൗണ്ട് ബുക്കുകൾ, ബാലൻസ് ഷീറ്റുകൾ, കടപ്പത്രങ്ങൾ എന്നിങ്ങനെയുള്ള സാമ്പത്തിക രേഖകളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. അദാനി ഗ്രൂപ്പിനു കീഴിലുള്ള കമ്പനികൾ നടത്തിയ മീറ്റിങ്ങുകളുടെ മിനിട്സ് അടക്കമുള്ള നിർണായക രേഖകൾ പരിശോധിക്കാനും സെക്ഷൻ 206 നിയമസാധുത നൽകുന്നുണ്ട്. ഓഹരി വിലയിൽ വൻ കൃത്രിമം കാണിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ നടക്കുന്ന ആദ്യ അന്വേഷണമാണിത്. വിഷയം അദാനി ഗ്രൂപ്പിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രശ്നമാണെന്നും ബാങ്കിങ് മേഖലയെ പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് ആർ.ബി.ഐ പ്രതികരിച്ചത്. അദാനി ഗ്രൂപ്പിനു ഉണ്ടാകുന്ന ഇടിവ് ഓഹരി വിപണിയെ ബാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ചൂണ്ടിക്കാട്ടിയിരുന്നു.

More News

പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

ഏഴിമലപൂഞ്ചോല വീണ്ടും പ്രേക്ഷകർക്കരികിലേക്ക്

ഏഴിമലപൂഞ്ചോല വീണ്ടും പ്രേക്ഷകർക്കരികിലേക്ക്

ബിബിസി ഡോക്യുമെന്ററി വിവാദം: ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബിബിസി ഡോക്യുമെന്ററി വിവാദം: ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

പ്രശസ്ത സംവിധായകൻ കലാതപസ്വി കെ. വിശ്വനാഥ് അന്തരിച്ചു

പ്രശസ്ത സംവിധായകൻ കലാതപസ്വി കെ. വിശ്വനാഥ് അന്തരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു: ഗർഭിണിയും ഭർത്താവും മരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു: ഗർഭിണിയും ഭർത്താവും മരിച്ചു