ഈജിപ്ഷ്യൻ പ്രസി‍ഡന്റ് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയാകും.

  • IndiaGlitz, [Saturday,January 21 2023]

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസി‍ഡന്റ് അബ്ദുൽ ഫത്താ അൽ സിസി ജനുവരി 24ന് ഇന്ത്യയിലെത്തും. 180 പേരടങ്ങുന്ന സൈന്യവും അൽ സിസിക്കൊപ്പം ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഈജിപ്തിൻ്റെ സൈനിക മേധാവിയും പ്രതിരോധ മന്ത്രിയുമായിരുന്നു അബ്ദെഹ് ഫതഹ് അല്‍ സിസി. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥിയായി പങ്കെടുക്കുന്ന ആദ്യ ഈജിപ്ഷ്യന്‍ നേതാവ് കൂടിയാണ് ഇദ്ദേഹം. ഇന്ത്യയുടെ രാഷ്ട്രീയ, വാണിജ്യ, സൈനിക, സാമ്പത്തിക താത്പര്യങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് മുഖ്യാതിഥിയെ തെരഞ്ഞെടുക്കുന്നത്.

അതേസമയം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി തലസ്ഥാനത്ത് സുരക്ഷാപരിശോധനകൾ ഡൽഹി പോലീസ് ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലുടനീളം പിക്കറ്റുകളും തീവ്രവാദവിരുദ്ധ നടപടികളും ഊർജിതമാക്കിയിട്ടുണ്ടെന്നും പട്രോളിങ് വർധിപ്പിച്ചിട്ടുണ്ട് എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, റെസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിൽ ജോലിക്കാരുടെയും അതിഥികളുടെയും തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും പോലീസ് അറിയിച്ചു. ഡൽഹി പോലീസ് സംഘത്തിന് പുറമെ മറ്റ് ഏജൻസികളെയും സുരക്ഷാ പരിശോധനകൾക്കായി വിന്യസിച്ചിട്ടുണ്ടെന്നും ഭീകര പ്രവർത്തനങ്ങൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും ലോ ആൻഡ് ഓർഡർ വിഭാഗം സ്പെഷ്യൽ പോലീസ് കമ്മിഷണർ ദേപേന്ദ്ര പതക് വ്യക്തമാക്കിയിട്ടുണ്ട്.

More News

ടോവിനോ തോമസിന് പിറന്നാൾ ആശംസകളുമായി കോൺസെപ്റ്റ് മോഷൻ പോസ്റ്റർ പുറത്തിറക്കി

ടോവിനോ തോമസിന് പിറന്നാൾ ആശംസകളുമായി കോൺസെപ്റ്റ് മോഷൻ പോസ്റ്റർ പുറത്തിറക്കി

ജസിൻഡ ആർഡേനു പകരം ക്രിസ് ഹിപ്കിൻസ് ന്യൂസീലൻഡ് പ്രധാനമന്ത്രി

ജസിൻഡ ആർഡേനു പകരം ക്രിസ് ഹിപ്കിൻസ് ന്യൂസീലൻഡ് പ്രധാനമന്ത്രി

ദാസ് കാ ധാംകി രണ്ടാം സിംഗിൾ മാവ ബ്രോ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ദാസ് കാ ധാംകി രണ്ടാം സിംഗിൾ മാവ ബ്രോ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

രോമാഞ്ചം റിലീസ് ഫെബ്രുവരി 3ന്

രോമാഞ്ചം റിലീസ് ഫെബ്രുവരി 3ന്

നിക്ഷേപ തട്ടിപ്പ് പ്രതി പ്രവീൺ റാണയുടെ തെളിവെടുപ്പ് ഇന്ന്

നിക്ഷേപ തട്ടിപ്പ് പ്രതി പ്രവീൺ റാണയുടെ തെളിവെടുപ്പ് ഇന്ന്