2018 എന്ന ചിത്രം 200 കോടി ക്ലബ്ബില്‍

  • IndiaGlitz, [Friday,June 09 2023]

ജൂഡ് ആന്റെണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം നേടിയാതായി ചിത്രത്തിൻ്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം എന്നാണ് വേണു കുന്നപ്പിള്ളി പങ്കുവെച്ചിരിക്കുന്ന പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. വേൾഡ് വൈഡ് കളക്ഷനും സിനിമയുടെ ഒടിടി, ഓവർസീസ്, സാറ്റലൈറ്റ് ഉൾപ്പെടെ ടോട്ടൽ ബിസിനസും ചേർത്താണ് സിനിമ 200 കോടി കടന്നത്.

തീയറ്ററിൽ നിന്ന് മാത്രമായി 170 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തിരുന്നു. 34 ദിവസം കൊണ്ടാണ് ചിത്രം 200 കോടി നേടിയിരിക്കുന്നത്. മെയ് 5ന് പുറത്തിറങ്ങിയ ചിത്രം ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ മലയാള ചിത്രമാവുകയും പുലിമുരുകന്‍ ഏഴ് വര്‍ഷം മുന്‍പ് ബോക്‌സ് ഓഫീസില്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. 2018 തിയറ്ററുകളില്‍ വിജയകരമായി പ്രവര്‍ത്തനം തുടരുമ്പോള്‍ തന്നെ ഒടിടിയിലേക്ക് നല്‍കിയതിനെ സംബന്ധിച്ച് തിയറ്റര്‍ സംഘടനയായ ഫിയോകിന് കീഴിലുള്ള തിയറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്തിരുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ലാല്‍, ഇന്ദ്രന്‍സ്, അപര്‍ണ ബാലമുരളി, നരേന്‍, അജു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.

More News

ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സിന് പുറത്ത്

ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സിന് പുറത്ത്

'ജയിലർ' കേരളത്തിൽ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്

'ജയിലർ' കേരളത്തിൽ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്

മുഖ്യമന്ത്രിയും സംഘവും അമേരിക്കയിൽ എത്തി

മുഖ്യമന്ത്രിയും സംഘവും അമേരിക്കയിൽ എത്തി

നക്ഷത്രയുടെ കൊലപാതകം: പ്രതിയായ അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു

നക്ഷത്രയുടെ കൊലപാതകം: പ്രതിയായ അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു

സിനിമാ മേഖലയിലെ ലഹരി ഉപയോഗം: ടിനി ടോമിനെതിരെ ബി. ഉണ്ണികൃഷ്ണൻ

സിനിമാ മേഖലയിലെ ലഹരി ഉപയോഗം: ടിനി ടോമിനെതിരെ ബി. ഉണ്ണികൃഷ്ണൻ