'ത്രിശങ്കു' വിലെ ആദ്യ ഗാനം പുറത്തിറങ്ങി

  • IndiaGlitz, [Wednesday,May 10 2023]

അന്ന ബെന്നും അർജുൻ അശോകനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ത്രിശങ്കുവിലെ ആദ്യഗാനം നൂലാമാല പുറത്തിറങ്ങി. ചിത്രത്തിൻ്റെ കഥാ പശ്ചാത്തലത്തിന് അനുസൃതമായ ഗാനത്തിന് സംഗീതം നൽകി ചിട്ടപ്പെടുത്തിയത് ജയ് ഉണ്ണിത്താനാണ്. മനു മഞ്ജിത്തിൻ്റെ വരികൾ ആലപിച്ചത് വാണീ രാജേന്ദ്ര, ശിവകാമി ശ്യാമപ്രസാദ്, കാഞ്ചന ശ്രീറാം എന്നിവർ ചേർന്നാണ്. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിൽ ഗാനം സ്ട്രീം ചെയ്യാൻ ലഭ്യമാണ്. ചിത്രം മെയ് 26 ന് റിലീസ് ചെയ്യും. നൂലാമാലയ്ക്ക് ഇലക്ട്രിക് ഗിറ്റാർ, സാസ്, ബാൻജോ എന്നിവ കൈകാര്യം ചെയ്‌തത്‌ ചൈതന്യ ഭൈട്കറാണ്. ബേസ് ഗിറ്റാർ സോനു സംഗമേശ്വരനും അഡിഷണൽ ഗിറ്റാർ വായിച്ചിട്ടുള്ളത് റോണി ജോർജ്ജുമാണ്. ഗാനത്തിലെ കുരവ ഭാഗം പാടിയിട്ടുള്ളത് രശ്മി, രാമ രശ്മി, കാർത്തിക് എന്നിവർ ചേർന്നാണ്. തിരുവനന്തപുരം ദീപക് എസ്.ആർ. പ്രൊഡക്ഷൻസിൽ ദീപക് എസ്.ആറാണ് ഗാനം റെക്കോർഡ് ചെയ്‌തിട്ടുള്ളത്. സംഗീത സമ്മിശ്രണം നിർവഹിച്ചത് എബിൻ പോൾ. നവാഗതനായ അച്യുത് വിനായകാണ് 'ത്രിശങ്കു' വിൻ്റെ സംവിധായകൻ.

മാച്ച്ബോക്‌സ് ഷോട്സിൻ്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് കൃഷ്ണ, നന്ദു, കൃഷ്ണകുമാർ, ബാലാജി മോഹൻ, ശിവ ഹരിഹരൻ, ഫാഹിം സഫർ, സെറിൻ ഷിഹാബ് തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠം. ധനുഷ് നായനാർ ആണ് സൗണ്ട് ഡിസൈൻ. ഇ4 എന്റർടൈൻമെന്റിലൂടെ എ. പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്.

More News

മമ്മൂട്ടി ചിത്രം 'ബസൂക്ക'യുടെ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടി ചിത്രം 'ബസൂക്ക'യുടെ ചിത്രീകരണം ആരംഭിച്ചു

സൂര്യകുമാർ യാദവിനെ പുകഴ്ത്തി മുൻ ക്രിക്കറ്റ് താരങ്ങൾ

സൂര്യകുമാർ യാദവിനെ പുകഴ്ത്തി മുൻ ക്രിക്കറ്റ് താരങ്ങൾ

ഡോ.വന്ദന ദാസിൻ്റെ കൊലപാതകം; വേദന ജനകമെന്ന് മുഖ്യമന്ത്രി

ഡോ.വന്ദന ദാസിൻ്റെ കൊലപാതകം; വേദന ജനകമെന്ന് മുഖ്യമന്ത്രി

ലൈംഗിക പീഡന കേസ്; ഡോണള്‍ഡ് ട്രംപ് അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകണം

ലൈംഗിക പീഡന കേസ്; ഡോണള്‍ഡ് ട്രംപ് അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകണം

'ആദിപുരുഷി'ൻ്റെ ട്രെയിലർ റിലീസായി

'ആദിപുരുഷി'ൻ്റെ ട്രെയിലർ റിലീസായി