close
Choose your channels

നാനിയും മൃണാള്‍ താക്കൂര്‍ ചിത്രത്തിൻ്റെ ഗ്രാന്‍ഡ് ലോഞ്ചിംഗ് നടന്നു

Tuesday, January 31, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നാനിയും മൃണാള്‍ താക്കൂര്‍ ചിത്രത്തിൻ്റെ ഗ്രാന്‍ഡ് ലോഞ്ചിംഗ് നടന്നു

തെലുങ്ക് സൂപ്പര്‍ താരം നാനി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നാനി 30 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്, സീതാരാമം എന്ന ചിത്രത്തിലൂടെ രാജ്യമെങ്ങും ആരാധകരെ നേടിയ മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായിക. നാനിയും മൃണാള്‍ താക്കൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. നവാഗതനായ ഷൗര്യൂവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈര എന്റര്‍ടെയ്ന്‍മെന്റ്‌സിൻ്റെ ബാനറില്‍ മോഹന്‍ ചെറുകുറി, ഡോ. വിജേന്ദര്‍ റെഡ്ഡി ടീഗാല, മൂര്‍ത്തി കെ.എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി, അശ്വിനി ദത്ത് എന്നിവര്‍ ചേര്‍ന്ന് സ്വിച്ച് ഓണ്‍ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. സംവിധായകരായ ഹനു രാഘവപുടി, വസിസ്ത, വിവേക് ആത്രേയ എന്നിവര്‍ ചേര്‍ന്ന് ആദ്യ ഷോട്ട് പകര്‍ത്തി. പലാശ കരുണ്‍ കുമാര്‍, ഗിരീഷ് അയ്യര്‍, ദേവകട്ട, ചോട്ട കെ നായിഡു, സുരേഷ് ബാബു, ദില്‍ രാജു, റീല്‍സ് ഗോപി-രാം അജന്ത, എ.കെ അനില്‍ സുന്‍കര, മൈത്രി രവി, ഡിവിവി ധനയ്യ, ശ്രാവന്തി രവി കിഷോര്‍, കെ. എസ് രാമറാവു, സാഹു ഗരപതി, ഏഷ്യന്‍ സുനില്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. നാളെ ഹൈദരാബാദില്‍ ഷൂട്ടിംഗിന് തുടക്കമാകും.

Follow us on Google News and stay updated with the latest!