close
Choose your channels

"ഫീനിക്സ്" ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ വൈറലാകുന്നു

Monday, May 29, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഫീനിക്സ് ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ വൈറലാകുന്നു

ചിത്രത്തിൻ്റെ തിരക്കഥ വായിക്കാൻ ഇരിക്കുന്ന നടൻ അജു വർഗീസിനെ ശരിക്കും ഞെട്ടിച്ചു ഫീനിക്സ് ചിത്രത്തിൻ്റെ തിരക്കഥ. വായിക്കുന്നതിനായി പേജുകൾ മറിക്കുമ്പോൾ ലൈറ്റ് ഓഫ് ആകുന്നു പേജ് മടക്കി വയ്ക്കുമ്പോൾ വീണ്ടും ലൈറ്റ് ഓൺ ആവുന്നു. എന്തോ ഒരു പിശക് പോലെ. പിന്നെ നോക്കിയപ്പോൾ അജു കണ്ടത്? തിരക്കഥയ്ക്കുള്ളിൽ മറ്റൊരു തിരക്കഥ ഒരുക്കി പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തിയിരിക്കുകയാണ് ഫീനിക്സ് ചിത്രത്തിൻ്റെ പ്രോമോ വീഡിയോ. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ചു മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ ആണ് പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറിയത്. "ഫീനിക്‌സ്" എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച സൂപ്പർ ഹിറ്റ് ചിത്രം അഞ്ചാം പാതിരായുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ നിർവ്വഹിക്കുന്നത് എന്നത് തന്നെയാണ് പ്രേക്ഷകർക്ക് ഈ ചിത്രം നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ. ഹൊറർ ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ,എഡിറ്റർ നിതീഷ് കെ. ടി. ആർ, കഥ വിഷ്ണു ഭരതൻ ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഓടാണ്ടിയിൽ,പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറകാട്ടിരി, ഗാനരചന വിനായക് ശശികുമാർ, മേക്കപ്പ് റോണെക്സ് സേവ്യർ, കൊസ്റ്റും ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് രാഹുൽ ആർ ശർമ്മ, പി.ആർ.ഓ മഞ്ജു ഗോപിനാഥ് വാഴൂർ ജോസ്, സ്റ്റിൽസ് റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് ഒബ്സ്ക്യുറ, പരസ്യകല യെല്ലോടൂത്ത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Follow us on Google News and stay updated with the latest!