close
Choose your channels

'വടക്കൻ' ചിത്രീകരണം പുരോഗമിക്കുന്നു

Monday, May 29, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

വടക്കൻ ചിത്രീകരണം പുരോഗമിക്കുന്നു

അന്താരാഷ്ട്ര നിലവാരത്തിൽ മലയാളത്തിൽ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ നാച്ചുറൽ ത്രില്ലർ സിനിമ, വടക്കൻ അണിയറയിൽ പുരോഗമിക്കുന്നു. കിഷോറും ശ്രുതി മേനോനും മുഖ്യ വേഷങ്ങളിലെത്തുന്ന സിനിമ, ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കി നിർമിക്കുന്ന ഒരു ബ്രഹത് സംരംഭമാണ്. അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയും ഗ്രാഫിക്‌സും ശബ്ദ, ചിത്ര വിന്യാസങ്ങളും എല്ലാമായിട്ടായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക. കേരളീയ പശ്ചാത്തലത്തിൽ ആണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക നിറവാണ് നിർമാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. മലയാളികൾക്കും കേരളത്തിന് പുറത്തുള്ളവർക്കും വിദേശികൾക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും വടക്കൻ. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഒട്ടേറെ വെബ് സീരീസുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക ശ്രദ്ധയാകർഷിച്ച മീഡിയ കമ്പനിയാണ് ഓഫ്ബീറ്റ്. ഓഫ്ബീറ്റിന്റെ ആദ്യത്തെ സ്വാതന്ത്ര്യ സിനിമാ നിർമാണ സംരംഭമാണ് വടക്കൻ.

ഓഫ്ബീറ്റ് സ്റ്റുഡിയോസിനു വേണ്ടി ജയ്‌ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ, നുസ്രത് ദുറാനി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സജീദ് എ ആണ് സംവിധാനം. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര കാമറ ചലിപ്പിക്കുന്നു. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു. ആഗോള തലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച ഗ്രാഫിക്സ് ടീമുകളും ചിത്രത്തിന് പിന്നിലുണ്ട്. കമ്പനിയുടെ സ്ഥാപകരായ ജയ്‌ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ, നുസ്രത് ദുറാനി എന്നിവർ, മുൻപ് എംടിവി, വിയാകോം 18, സീ ടിവി, ബിബിസി എന്നീ സ്ഥാപനങ്ങളിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളവരാണ്. അവർക്കൊപ്പം ഇന്ത്യൻ സിനിമയിലെ ഇന്നത്തെ ഏറ്റവും മികച്ച ക്രിയേറ്റീവ് കണ്ടന്റ്. ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, സംഘവുമുണ്ട്. വടക്കൻ എന്ന ചിത്രം അന്താരാഷ്ട്ര സിനിമാ ഭൂപടത്തിൽ കേരളത്തിന്റെ സാന്നിധ്യമുറപ്പിക്കുന്ന നാഴികക്കല്ലാകുമെന്ന് ഉറപ്പാണ്. ത്രസിപ്പിക്കുന്ന ദൃശ്യങ്ങളും ശബ്ദ, സംഗീത വിന്യാസങ്ങളോടും കൂടിയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. മലയാളത്തിൽ നിർമിക്കുന്ന ചിത്രം, നിലവിൽ കന്നടയിലും ഡബ് ചെയ്തിട്ടുണ്ട്. മറ്റ് പ്രാദേശിക ഭാഷകളിലും ചിത്രം പുറത്തിറക്കാൻ പദ്ധതിയുണ്ട്.

Follow us on Google News and stay updated with the latest!