close
Choose your channels

കൈതിയുടെ ഹിന്ദി റീമേക്ക് ചിത്രം 'ഭോല' യുടെ ടീസർ പുറത്തിറങ്ങി

Tuesday, November 22, 2022 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കൈതിയുടെ ഹിന്ദി റീമേക്ക് ചിത്രം ഭോല യുടെ ടീസർ പുറത്തിറങ്ങി

ലോകേഷ് കനകരാജ്- കാര്‍ത്തി ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ചിത്രം 'ഭോല' യുടെ ടീസർ എത്തി. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല. അജയ് ദേവ്ഗൺ നായകനും സംവിധായകനുമാകുന്ന സിനിമ ഭോല 2023 ആഗസ്റ്റ് 30ന് പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തില്‍ അജയ് ദേവ്ഗൺ ആണ് ഡില്ലിയുടെ വേഷത്തിലെത്തുന്നത്. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. കൈതിയുടെ കഥയിൽ നിന്നും ഏറെ മാറ്റങ്ങളോടെയാകും ഹിന്ദി റീമേക്ക് എത്തുക.

റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. 2019ലാണ് കൈതി റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണവും വന്‍ ബോക്‌സ് ഓഫിസ് വിജയവും നേടിയ ചിത്രം കേരളത്തിലും മികച്ച അഭിപ്രായമാണ് നേടിയത്.

Follow us on Google News and stay updated with the latest!