തീയേറ്ററിൽ കോളിളക്കം സൃഷ്ടിച്ച തെലുങ്ക് ഹിറ്റ് ചിത്രം 'വിരുപക്ഷ' മലയാളത്തിലേക്ക്

  • IndiaGlitz, [Tuesday,May 02 2023]

സായ് ധരം തേജ്, സംയുക്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ തെലുങ്ക് ഹിറ്റ് ചിത്രം 'വിരുപക്ഷ' മലയാളത്തിൽ റിലീസിനൊരുങ്ങുന്നു. E4 സിനിമാസാണ് ചിത്രം മലയാളത്തിലേക്ക് എത്തിക്കുന്നത്. എസ്‌വിസിസി യുടെ ബാനറിൽ ബിവിഎസ്എൻ പ്രസാദിനൊപ്പം സുകുമാർ റൈറ്റിങ്സിൻ്റെ ബാനറിൽ സുകുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കാർത്തിക് വർമ്മ ദണ്ഡു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാന്താര, വിക്രാന്ത് റോണ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അജനീഷ് ലോക്നാഥ് സംഗീതം കൈകാര്യം ചെയ്യുന്നു. എഡിറ്റർ നവീൻ നൂലി, ക്യാമറ ഷാംദത്. ചിത്രത്തിൻ്റെ റിലീസ് തീയതി മുതൽ വാണിജ്യപരമായി പുതിയ റെക്കോർഡുകൾ തീർത്തുകൊണ്ട് ചിത്രം മുന്നേറുകയാണ്.

ഒരു ഹൊറർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ഒരു ഗ്രാമത്തിൽ നടക്കുന്ന ദുർമരണങ്ങളും അതിൻ്റെ ചുരുളഴിക്കുന്നതുമാണ് സംസാരിക്കുന്നത്. 'പുഷ്പ’ ഒരുക്കിയ സുകുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഭീംല നായക് എന്ന ചിത്രത്തിനു ശേഷം സംയുക്ത അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. ഇതിനോടകം തന്നെ തെലുങ്കിൽ വൻ ആരാധക പിന്തുണ സംയുക്ത നേടി. തമിഴ്‌നാട്ടിൽ ജ്ഞാനവേൽ രാജ റിലീസിനെത്തിക്കുമ്പോൾ ഗോൾഡ്മൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മനീഷ് ചിത്രം ഹിന്ദിയിൽ എത്തിക്കുന്നു. മെയ് 5നാണ് ചിത്രം പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്നത്.

More News

'ഭിക്ഷക്കാരൻ 2' വിജയ് ആന്റണി ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്

'ഭിക്ഷക്കാരൻ 2' വിജയ് ആന്റണി ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്

ലിറ്റിൽ മിസ്സ്‌ റാവുത്തറിലെ 'സങ്കടപെരുമഴ' എന്ന ഗാനം പുറത്തിറങ്ങി

ലിറ്റിൽ മിസ്സ്‌ റാവുത്തറിലെ 'സങ്കടപെരുമഴ' എന്ന ഗാനം പുറത്തിറങ്ങി

2018 സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

2018 സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

വോയിസ് ഓഫ് സത്യനാഥൻ്റെ ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി

"വോയിസ് ഓഫ് സത്യനാഥൻ്റെ" ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി

ജോൺ ബ്രിട്ടാസിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നൽകിയതിനെ ചോദ്യം ചെയ്ത് സിപിഎം

ജോൺ ബ്രിട്ടാസിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നൽകിയതിനെ ചോദ്യം ചെയ്ത് സിപിഎം