'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ഗംഭീര ഫസ്റ്റ് ലുക്ക് പുറത്ത്

  • IndiaGlitz, [Wednesday,May 24 2023]

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, ഇപ്പോഴിതാ ടൈഗര്‍ നാഗേശ്വര റാവുവും. തുടരെത്തുടരെ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ഒരുക്കിയ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് വടക്കേ ഇന്ത്യക്കാര്‍ക്കും തെക്കേ ഇന്ത്യക്കാര്‍ക്കും ഒരേ പോലെ സുപരിചിതനായ രവി തേജയെ നായകനാക്കി നിര്‍മ്മിക്കുന്ന ടൈഗര്‍ നാഗേശ്വര റാവുവിൻ്റെ ഫസ്റ്റ് ലുക്ക്‌ ലോഞ്ച് ചെയ്യപ്പെട്ടു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിൻ്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പ്രൊമോഷന്‍ ഈവന്റുകള്‍ നാളിതുവരെ കാണാത്ത വിധത്തിലാണ് ആരംഭിക്കുന്നത്. ചിത്രത്തിൻ്റെ അണിയറ പ്രവര്‍ത്തകര്‍ രാജമുന്‍ധ്രിയിലെ ഗോദാവരി നദിയ്ക്കുകുറുകെയുള്ള ഹാവലോക്ക് പാലത്തിന് മുകളില്‍ വെച്ച് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ഉത്തേജിപ്പിക്കുന്ന കണ്‍സെപ്റ്റ് വീഡിയോയും റിലീസ് ചെയ്തിരിക്കുകയാണ്.

ഫസ്റ്റ് ലുക്ക്‌ റിലീസിനായി ഒരു ട്രെയിനും അവര്‍ വാടകയ്ക്ക് എടുക്കുകയുണ്ടായി. അഞ്ചു ഭാഷകളില്‍ നിന്നുള്ള അഞ്ചു സൂപ്പര്‍ സ്റ്റാര്‍സിൻ്റെ വോയ്സ് ഓവറോടുകൂടിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍നിന്ന് ദുല്‍ഖര്‍ സല്‍മാനും, തെലുഗില്‍നിന്ന് വെങ്കടേഷും, ഹിന്ദിയില്‍നിന്ന് ജോണ്‍ എബ്രഹാമും, കന്നഡയില്‍നിന്ന് ശിവ രാജ്കുമാറും, തമിഴില്‍ നിന്ന് കാര്‍ത്തിയുമാണ് വോയ്സ് ഓവറുകള്‍ നല്‍കിയിരിക്കുന്നത്. മാനുകളെ വേട്ടയാടുന്ന പുലികളെ കണ്ടു കാണും, പുലിയെ വേട്ടയാടുന്ന പുലിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? എന്ന രവി തേജയുടെ ഡയലോഗ് ടൈഗര്‍ എന്ന കഥാപാത്രത്തിൻ്റെ കാര്‍ക്കശ്യമേറിയ സ്വഭാവം വെളിപ്പെടുത്തുന്നതാണ്. രവി തേജയുടെ ശരീര ഭാഷയും സംസാര ശൈലിയും ലുക്കുമൊക്കെ തികച്ചും വ്യത്യസ്തമാണ്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് നായികമാർ. ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

More News

'ത്രിശങ്കു' വിലെ ഗാനം 'പഞ്ഞി മിഠായി' ശ്രദ്ധനേടുന്നു

'ത്രിശങ്കു' വിലെ ഗാനം 'പഞ്ഞി മിഠായി' ശ്രദ്ധനേടുന്നു

സിവിൽ സർവീസ് റാങ്കുകാരിക്ക് മോഹൻലാലിൻ്റെ സർപ്രൈസ് അഭിനന്ദനം

സിവിൽ സർവീസ് റാങ്കുകാരിക്ക് മോഹൻലാലിൻ്റെ സർപ്രൈസ് അഭിനന്ദനം

റോഷാക്കിനു ശേഷം നിസ്സാം ബഷീറിൻ്റെ ചിത്രത്തിൽ ദിലീപ്

റോഷാക്കിനു ശേഷം നിസ്സാം ബഷീറിൻ്റെ ചിത്രത്തിൽ ദിലീപ്

എഐ ക്യാമറ: 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് തൽക്കാലം പിഴ ഈടാക്കില്ല

എഐ ക്യാമറ: 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് തൽക്കാലം പിഴ ഈടാക്കില്ല

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അൽ നാസർ വിട്ടേക്കുമെന്ന് റിപ്പോർട്ട്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അൽ നാസർ വിട്ടേക്കുമെന്ന് റിപ്പോർട്ട്