'സൂര്യ42' ൻ്റെ ടൈറ്റിൽ ലോഞ്ചും ഫസ്റ്റ്ലുക്കും ഏപ്രിൽ 14ന്

  • IndiaGlitz, [Tuesday,March 21 2023]

സൂര്യയുടെ കരിയറിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമെന്നു വിശേഷിപ്പിക്കുന്ന 'സൂര്യ42’ വിൻ്റെ ടൈറ്റിൽ ലോഞ്ചും ഫസ്റ്റ്ലുക്കും ഏപ്രിൽ 14ന് പുറത്തു വരും. ചിത്രത്തിൻ്റെ നിർമാതാക്കളിൽ ഒരാളായ ജ്ഞാനവേൽ രാജയാണ് ടൈറ്റിൽ പ്രഖ്യാപന വാർത്ത പ്രേക്ഷകരെ അറിയിച്ചത്. ചിരുതൈ, വേതാളം, വിശ്വാസം, അണ്ണാത്തെ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യു.വി. ക്രിയേഷന്‍സിൻ്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിൻ്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി ടീസർ റിലീസ് ചെയ്യും. പീരിയോഡിക് ത്രീഡി ചിത്രമായിരിക്കും എന്നാണ് സൂചന. പത്ത് ഭാഷകളിലായിരിക്കും ചിത്രമെത്തുന്നത്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കി സംഭാഷണമെഴുതുന്നു. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന.

More News

മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി അന്തരിച്ചു

മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി അന്തരിച്ചു

കിലിയൻ എംബാപ്പെ ഫ്രാന്‍സിൻ്റെ പുതിയ ക്യാപ്റ്റൻ

കിലിയൻ എംബാപ്പെ ഫ്രാന്‍സിൻ്റെ പുതിയ ക്യാപ്റ്റൻ

ഉർവശിയുമായിട്ട് അഭിനയിക്കുമ്പോൾ ഭയമായിരുന്നു: ജഗദീഷ്

ഉർവശിയുമായിട്ട് അഭിനയിക്കുമ്പോൾ ഭയമായിരുന്നു: ജഗദീഷ്

കേരള ജ്യോതി കേരള പ്രഭ കേരള ശ്രീ പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും

കേരള ജ്യോതി കേരള പ്രഭ കേരള ശ്രീ പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും

ലൈഫ് മിഷൻ കോഴ: യുണീടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ലൈഫ് മിഷൻ കോഴ: യുണീടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ