എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രക്ക് ഇന്നു സമാപനം

  • IndiaGlitz, [Saturday,March 18 2023]

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര ഇന്ന് വൈകിട്ട് തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് സമാപിക്കും. ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 20ന് കാസർഗോഡ് കുമ്പളയിലായിരുന്നു ജാഥ ആരംഭിച്ചത്. 14 ജില്ലകളിലെ 135 കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയാണ് പുത്തരിക്കണ്ടം മൈതാനത്ത് ജാഥ സമാപിക്കുന്നത്. തില്ലേങ്കേരി ബന്ധത്തിൽ തുടങ്ങി മുഖ്യമന്ത്രിയുടെ സുരക്ഷക്കും ബജറ്റിലെ അധിക നികുതി നിർദ്ദേശങ്ങൾക്കും എതിരായി ഉയര്‍ന്ന പ്രതിപക്ഷ പ്രതിഷേധങ്ങളും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ അസാന്നിധ്യവും ഇതിനിടയിൽ വിവാദങ്ങളായി. തൃശൂരിലെ മൈക്ക് ഓപ്പറേറ്ററെ വേദിയിൽ വെച്ച് ശകാരിച്ച് ഇറക്കി വിട്ടതും കെ റെയിൽ അപ്പക്കഥയും സുരേഷ് ഗോപിക്ക് നൽകിയ മറുപടിയും വാർത്തയായിരുന്നു. സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷൻ ഇടപാടിലും ഇഡി നടപടികൾ ഏറ്റുപിടിച്ച് സ്വപ്ന സുരേഷ് ഉന്നയിച്ച ഒത്തുതീര്‍പ്പ് ആരോപണത്തിൽ എംവി ഗോവിന്ദന് മാനനഷ്ടക്കേസ് ഫയൽ ചെയ്യേണ്ടിയും വന്നു.

More News

ഐഎസ്എല്‍ സീസൺ ഫൈനൽ ഇന്ന്

ഐഎസ്എല്‍ സീസൺ ഫൈനൽ ഇന്ന്

തീപ്പിടിത്തത്തിൻ്റെ ഉത്തരവാദി സംസ്ഥാന സർക്കാർ; കൊച്ചി കോർപറേഷന് 100 കോടി പിഴ

തീപ്പിടിത്തത്തിൻ്റെ ഉത്തരവാദി സംസ്ഥാന സർക്കാർ; കൊച്ചി കോർപറേഷന് 100 കോടി പിഴ

നിവിൻ പോളിയും ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ട്‌ തുടങ്ങി.

നിവിൻ പോളിയും ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ട്‌ തുടങ്ങി.

പുരുഷപ്രേതത്തിൻ്റെ ട്രെയ്‌ലർ പുറത്ത്; മാർച്ച് 24 മുതൽ സോണി ലിവിൽ

പുരുഷപ്രേതത്തിൻ്റെ ട്രെയ്‌ലർ പുറത്ത്; മാർച്ച് 24 മുതൽ സോണി ലിവിൽ

സഭാ ഭൂമിയിടപാട് കേസിൽ ജോർജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

സഭാ ഭൂമിയിടപാട് കേസിൽ ജോർജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി