ടോവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും': ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി

  • IndiaGlitz, [Saturday,October 21 2023]

ടൊവിനോ തോമസ് നായകനായി എത്തുന്ന ത്രില്ലർ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും'ൻ്റെ ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി. ഡാർവിൻ കുര്യാക്കോസിൻ്റെ സംവിധാനത്തിൽ തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്ന് നിർമിക്കുന്ന ചിത്രം ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ്.

ടോവിനോയെ കൂടാതെ സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിയേറ്റർ ഓഫ് ഡ്രീംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ചിത്രത്തിൻ്റെ തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാം എഴുതുന്നു. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. ചായാഗ്രഹണം ഗൗതം ശങ്കർ ആണ്. എഡിറ്റിംഗ്: സൈജു ശ്രീധർ.
 

More News

ലൈഫ് മിഷന്‍ കേസ്; പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

ലൈഫ് മിഷന്‍ കേസ്; പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

ഗഗയാന്‍ പദ്ധതിയുടെ പരീക്ഷണ വിക്ഷേപണം വിജയകരം

ഗഗയാന്‍ പദ്ധതിയുടെ പരീക്ഷണ വിക്ഷേപണം വിജയകരം

ഷെയിൻ നിഗം- സണ്ണി വെയ്ൻ ചിത്രം 'വേല' റിലീസ് നവംബർ 10ന്

ഷെയിൻ നിഗം- സണ്ണി വെയ്ൻ ചിത്രം 'വേല' റിലീസ് നവംബർ 10ന്

അതിവേഗ റണ്‍ വേട്ടയില്‍ സച്ചിൻ്റെ റെക്കോർഡ് മറികടന്ന് കോഹ്‌ലി

അതിവേഗ റണ്‍ വേട്ടയില്‍ സച്ചിൻ്റെ റെക്കോർഡ് മറികടന്ന് കോഹ്‌ലി

ധ്യാൻ ശ്രീനിവാസൻ ചിത്രം 'ചീനട്രോഫി'യിലെ മറ്റൊരു ഗാനം പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ ചിത്രം 'ചീനട്രോഫി'യിലെ മറ്റൊരു ഗാനം പുറത്തിറങ്ങി