ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കി; എതിർത്ത് മന്ത്രിമാർ

  • IndiaGlitz, [Wednesday,November 08 2023]

കേരളീയം പരിപാടിയോട് അനുബന്ധിച്ച് ആദിവാസി ഗോത്ര വിഭാഗങ്ങളെ പ്രദര്‍ശന വസ്തുവാക്കിയതിൽ വിയോജിപ്പു പ്രകടിപ്പിച്ച് കൃഷിമന്ത്രി പി പ്രസാദ്. ഗോത്ര പാരമ്പര്യവും തനിമയും പ്രദര്‍ശിപ്പിക്കാം. പക്ഷെ ഒരു മനുഷ്യനെയും വെറും പ്രദര്‍ശന വസ്തുവാക്കാന്‍ പാടില്ലെന്നും മന്ത്രി പ്രസാദ് പറഞ്ഞു. കേരളീയം പരിപാടിയിലെ ആദിവാസി പ്രദർശനത്തിനെതിരെ പ്രതികരണവുമായി ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനും വിമർശനം ഉന്നയിച്ചിരുന്നു.

ആദിവാസികളെ ഷോക്കേസില്‍ വെക്കാന്‍ പാടില്ലെന്ന വ്യക്തിപരമായ അഭിപ്രായം നിര്‍ദേശമായി നല്‍കിയിരുന്നു എന്നും ആദിവാസി വിഭാഗങ്ങള്‍ ഷോക്കേസില്‍ വെക്കേണ്ട ജനതയാണെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. അവരുടെ കലയേയും സംസ്‌കാരത്തേയും ജീവിത ഭക്ഷണ രീതികളേയും കാണിച്ചു കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഷോക്കേസില്‍ വെക്കേണ്ട ജീവിതമാണ് തദ്ദേശവാസികളുടേത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നും മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. അതേസമയം ആവിഷ്കാരത്തെ ദുർവ്യാഖ്യാനം ചെയ്തതാണെന്നാണ് ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ്റെ പ്രതികരണം. വിഷയം വിവാദമാക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ഫോക്‌ലോർ അക്കാദമി ചെയർമാന്‍ പറഞ്ഞു.

More News

ബാന്ദ്ര; നവംബർ പത്തിന് തീയറ്ററുകളിലേക്ക്

ബാന്ദ്ര; നവംബർ പത്തിന് തീയറ്ററുകളിലേക്ക്

സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമെന്ന് ആവർത്തിച്ച് ഡൊമിനിക് മാര്‍ട്ടിന്‍

സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമെന്ന് ആവർത്തിച്ച് ഡൊമിനിക് മാര്‍ട്ടിന്‍

കേരളീയം മികച്ച പരിപാടി: ഒ രാജഗോപാല്‍

കേരളീയം മികച്ച പരിപാടി: ഒ രാജഗോപാല്‍

'നടികര്‍ തിലകം': ഓഡിയോ റൈറ്റ് തിങ്ക് മ്യൂസിക് സ്വന്തമാക്കി

'നടികര്‍ തിലകം': ഓഡിയോ റൈറ്റ് തിങ്ക് മ്യൂസിക് സ്വന്തമാക്കി

ഗ്ലെൻ മാക്സ്‍വെലിൻ്റെ മികവിൽ ഓസ്‌ട്രേലിയക്ക് അവിസ്മരണീയ ജയം

ഗ്ലെൻ മാക്സ്‍വെലിൻ്റെ മികവിൽ ഓസ്‌ട്രേലിയക്ക് അവിസ്മരണീയ ജയം