close
Choose your channels

തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം: ബയിൽവൻ രം​ഗനാഥൻ

Wednesday, May 31, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം: ബയിൽവൻ രം​ഗനാഥൻ

തെന്നിന്ത്യന്‍ നടി തൃഷ മദ്യപിച്ച് വഴിയില്‍ കിടന്ന് പ്രശ്‌നമുണ്ടാക്കിയെന്ന് തമിഴകത്തെ വിവാദ മാധ്യമ പ്രവര്‍ത്തകന്‍ ബയില്‍വന്‍ രംഗനാഥന്‍. "ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച് റോഡില്‍ കിടന്നാല്‍ പ്രശ്‌നമല്ല. ചെന്നൈയിലെ വീട്ടില്‍ വെള്ളമടിച്ച് ആടിപാടുകയായിരുന്നു തൃഷയെന്ന് തുടക്ക കാലത്ത് ഞാനും കേട്ടിട്ടുണ്ട്. മദ്യപിച്ച് റോഡില്‍ കിടന്ന് ബഹളം വെച്ചു, പൊലീസ് വന്നാണ് തൃഷയെ വീട്ടിലാക്കിയത് പിറ്റേ ദിവസത്തെ പത്രത്തില്‍ ഈ വാര്‍ത്ത വന്നു" എന്ന് ബയില്‍വന്‍ രംഗനാഥന്‍ പറഞ്ഞത് വലിയ വിവാദമാവുകയാണ്.

പൊതുവെ സിനിമാ താരങ്ങളെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ബയിൽവൻ രംഗനാഥൻ. വിജയ്, സൂര്യ, നയൻതാര തുടങ്ങിയവരെ കുറിച്ചെല്ലാം വിവാദ പരാമർശങ്ങൾ ബയിൽവൻ രംഗനാഥൻ നടത്താറുണ്ട്. ഇവ വിവാദമാവാറുമുണ്ട്. നടൻ വിജയ്നെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. വിജയ് കഴിഞ്ഞ ഏഴ് വർഷത്തോളമായി വി​ഗ് വെക്കുന്ന വ്യക്തിയാണെന്നാണ് ബയിൽവൻ രം​ഗനാഥൻ പറഞ്ഞത്. ഹെയ് ജൂഡ് എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയ നടി തൃഷ, റാം എന്ന ജീത്തു ജോസഫ് സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയില്‍ പ്രധാന വേഷത്തിലാണ് തൃഷ എത്തുക.

Follow us on Google News and stay updated with the latest!