'ടൂ മെൻ ആർമി'; പ്രദർശനത്തിന് ഒരുങ്ങുന്നു

  • IndiaGlitz, [Monday,October 02 2023]

നിസ്സാർ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ ചിത്രം 'ടൂ മെൻ ആർമി' പ്രദർശനത്തിന് ഒരുങ്ങുന്നു. എസ് കെ കമ്മ്യൂണിക്കേഷൻ്റെ ബാനറിൽ കാസിം കണ്ടോത്ത് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ സംഭാഷണം പ്രസാദ് ഭാസ്കരൻ ആണ്. ആന്റണി പോൾ എഴുതിയ വരികൾക്ക് അജയ് ജോസഫ് സംഗീതം പകരുന്നു.

ഇന്ദ്രൻസ്, ഷാഹിൻ സിദ്ദിഖ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാഷ്, സുബ്രഹ്മണ്യൻ ബോൾഗാട്ടി, തിരുമല രാമചന്ദ്രൻ, അജു.വി.എസ്, സുജൻ കുമാർ, ജയ്സൺ മാർബേസിൽ, സതീഷ് നടേശൻ, സ്നിഗ്ധ, ഡിനി ഡാനിയേൽ, അനു ജോജി, രമ മോഹൻദാസ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ചിത്രത്തിൻ്റെ ഛായാഗ്രഹണം കനകരാജ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ്: ടിജോ തങ്കച്ചൻ, കലാ സംവിധാനം: വത്സൻ.