വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: മുഖ്യമന്ത്രിക്കെതിരെ തെളിവ് ഇന്ന് പുറത്ത് വിടും

  • IndiaGlitz, [Friday,March 03 2023]

വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ എംഎൽ‌എയും കോണ്‍ഗ്രസ് നേതാവുമായ അനിൽ അക്കര രംഗത്ത്. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് (എഫ് സി ആർ എ) നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നാണ് അനിൽ അക്കരയുടെ ആരോപണം. ഇത് വ്യക്തമാക്കുന്ന ലൈഫ് മിഷൻ സിഇഒ തയ്യാറാക്കിയ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടുമെന്ന് അനിൽ അക്കര പറഞ്ഞു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് കഴിഞ്ഞ ദിവസം അനിൽ അക്കര ആരോപണവുമായി രംഗത്തെത്തിയത്. അതിനിടെ, ലൈഫ് മിഷൻ കോഴക്കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറിൻ്റെ ജാമ്യഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളിയിരുന്നു.

More News

കൊറോണ സമയത്ത് സോഷ്യൽ മീഡിയയിൽ നിന്ന് ഏറ്റവും കൂടുതൽ അബ്യൂസ് നേരിട്ടു: ആര്യ ബാബു

കൊറോണ സമയത്ത് സോഷ്യൽ മീഡിയയിൽ നിന്ന് ഏറ്റവും കൂടുതൽ അബ്യൂസ് നേരിട്ടു: ആര്യ ബാബു

വധുവിന് നൽകുന്ന വിവാഹ സമ്മാനത്തിൽ പരിധി നിശ്ചയിച്ച് സംസ്ഥാന വനിത കമ്മിഷൻ

വധുവിന് നൽകുന്ന വിവാഹ സമ്മാനത്തിൽ പരിധി നിശ്ചയിച്ച് സംസ്ഥാന വനിത കമ്മിഷൻ

മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയെന്ന് കെ സുധാകരൻ

മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയെന്ന് കെ സുധാകരൻ

സിലിണ്ടർ ഗ്യാസിൻ്റെ കാലം കഴിഞ്ഞു: കെ സുരേന്ദ്രൻ

സിലിണ്ടർ ഗ്യാസിൻ്റെ കാലം കഴിഞ്ഞു: കെ സുരേന്ദ്രൻ

സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് എ.എം അഹമ്മദി അന്തരിച്ചു

സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് എ.എം അഹമ്മദി അന്തരിച്ചു