വന്ദന കൊലക്കേസ്: പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

  • IndiaGlitz, [Tuesday,May 16 2023]

ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പിൻ്റെ അന്വേഷണ റിപ്പോര്‍ട്ട്. കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ. സാജന്‍ മാത്യൂ ആണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ട് ഡോക്ടര്‍മാര്‍ക്കും പോലീസിനും ജാഗ്രതക്കുറവുണ്ടായി എന്നാണ് കണ്ടെത്തല്‍. ഹൗസ് സര്‍ജന്മാരെക്കൂടാതെ മറ്റു രണ്ട് ഡോക്ടര്‍മാരെയും സംഭവ ദിവസം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാല്‍ സന്ദീപിനെ ചികിത്സിച്ചിരുന്ന സമയത്ത് രണ്ട് ഡോക്ടര്‍മാരുടെയും സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. അപ്രതിക്ഷിത ആക്രമണം നേരിടുന്നതില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനും ഗുരുതര വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പ്രതി ആക്രമിച്ചപ്പോള്‍ പൊലീസ് പുറത്തേക്കോടിയത് ആക്രമണത്തിൻ്റെ തീവ്ര കൂട്ടി. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടരുകയാണ്.

More News

ബ്യൂട്ടിഷ്യൻ സുചിത്ര പിള്ള വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്

ബ്യൂട്ടിഷ്യൻ സുചിത്ര പിള്ള വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്

ഹൈദരാബാദിനെ തോൽപ്പിച്ച് ഗുജറാത്ത്‌ ടൈറ്റൻസ്‌ പ്ലേ ഓഫിലേക്ക്

ഹൈദരാബാദിനെ തോൽപ്പിച്ച് ഗുജറാത്ത്‌ ടൈറ്റൻസ്‌ പ്ലേ ഓഫിലേക്ക്

നിഖിലിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'സ്പൈ': ടീസർ ലോഞ്ച് നടന്നു

നിഖിലിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'സ്പൈ': ടീസർ ലോഞ്ച് നടന്നു

'സൗദി വെള്ളക്ക' യ്ക്ക് വീണ്ടും അന്തർദേശീയ പുരസ്‌കാരം

'സൗദി വെള്ളക്ക' യ്ക്ക് വീണ്ടും അന്തർദേശീയ പുരസ്‌കാരം

മല്ലികാർജുൻ ഖർഗെയ്ക്ക് പഞ്ചാബ് കോടതി സമൻസ് അയച്ചു

മല്ലികാർജുൻ ഖർഗെയ്ക്ക് പഞ്ചാബ് കോടതി സമൻസ് അയച്ചു