വന്ദേഭാരത്: ഇന്ന് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം

  • IndiaGlitz, [Wednesday,April 19 2023]

വന്ദേഭാരതിൻ്റെ രണ്ടാം ട്രയൽ റൺ തുടങ്ങി. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് സർവീസ് നടത്തുക. തുടക്കത്തിൽ 8 കോച്ചുമായിട്ടാകും വന്ദേഭാരത് സർവീസ്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലര്‍ച്ചെ 5.20ന് ട്രെയിൻ പുറപ്പെട്ടു. ട്രെയിൻ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാതലത്തിൽ കാസര്‍കോട് വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത. ട്രെയിനിന്‍റെ വേഗതയും സുരക്ഷയും കൂടുതൽ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്. നിരവധി പേരുടെ ആവശ്യ പ്രകാരമാണ് വന്ദേഭാരത് കേരളത്തിന് നൽകാൻ തീരുമാനിച്ചത്. 70 മുതൽ 110 കിലോമീറ്റർ വരെയാകും കേരളത്തിലെ വിവിധ മേഖലകളിൽ വന്ദേഭാരതിന്‍റെ നിലവിലെ വേഗതയെന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് കണ്ണൂർ വരെ സർവീസ് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ്റെ അഭ്യർഥനയെ തുടർന്നാണ് കാസർകോട് വരെ നീട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

More News

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 14 റണ്‍സ് വിജയം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 14 റണ്‍സ് വിജയം

'നല്ല നിലാവുള്ള രാത്രി' മോഷൻ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

'നല്ല നിലാവുള്ള രാത്രി' മോഷൻ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

ജയ് മഹേന്ദ്രൻ: സോണി ലിവിൻ്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ്

ജയ് മഹേന്ദ്രൻ: സോണി ലിവിൻ്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ്

അര്‍ജുന്‍ അശോകൻ്റെ 'തീപ്പൊരി ബെന്നി': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അര്‍ജുന്‍ അശോകൻ്റെ 'തീപ്പൊരി ബെന്നി': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഗരുഡൻ ചിത്രത്തിൻ്റെ ടൈറ്റിൽ & മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.

"ഗരുഡൻ" ചിത്രത്തിൻ്റെ ടൈറ്റിൽ & മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.