വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം; കത്തയച്ച് മുഖ്യമന്ത്രി

  • IndiaGlitz, [Wednesday,May 03 2023]

വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിൻ്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും വ്യക്തമാക്കി.സ്റ്റോപ്പുകൾ അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു. മലപ്പുറം സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹർജിയാണ് തള്ളിയത്.

More News

തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോ ബാല അന്തരിച്ചു

തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോ ബാല അന്തരിച്ചു

ഗുസ്തി താരങ്ങളെ കാണാൻ എത്തിയ പിടി ഉഷയുടെ വാഹനം തടഞ്ഞു

ഗുസ്തി താരങ്ങളെ കാണാൻ എത്തിയ പിടി ഉഷയുടെ വാഹനം തടഞ്ഞു

കൊച്ചി വാട്ടർ മെട്രോയിൽ ആദ്യയാത്രക്കായി ഒത്തുചേർന്ന് 'നല്ല നിലാവുള്ള രാത്രി' ടീം

കൊച്ചി വാട്ടർ മെട്രോയിൽ ആദ്യയാത്രക്കായി ഒത്തുചേർന്ന് 'നല്ല നിലാവുള്ള രാത്രി' ടീം

ഇനി കോടതിയിൽ കാണാമെന്ന് എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്

ഇനി കോടതിയിൽ കാണാമെന്ന് എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്

'ദി കേരള സ്‌റ്റോറി' ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

'ദി കേരള സ്‌റ്റോറി' ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു