ആകാംക്ഷയുണർത്തുന്ന പോസ്റ്ററുമായി വി.കെ.പ്രകാശ് ചിത്രം 'ലൈവ്'


Send us your feedback to audioarticles@vaarta.com


വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ലൈവി'ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പോസ്റ്ററിനെ കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകരും സെലിബ്രിറ്റികളും പങ്കുവെക്കുന്നത്. സിനിമ, സാംസ്കാരിക രംഗങ്ങളിലുള്ളവർ വ്യാപകമായി ഷെയർ ചെയ്തതോടെ, ആരാധകർക്കിടയിൽ പോസ്റ്റർ ചർച്ചയായി മാറിയിരിക്കുകയാണ്. ഇതോടെ എസ്. സുരേഷ് ബാബു തിരക്കഥയെഴുതുന്ന ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കിടയിൽ പ്രതീക്ഷകൾ ഏറുകയാണ്. അണിയറ പ്രവർത്തകരിൽ നിന്നും സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാരിയർ, കൃഷ്ണ പ്രഭ, രശ്മി സോമൻ, മുകുന്ദൻ, ജയരാജ് കോഴിക്കോട്, അക്ഷിത എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയാണ് സിനിമയിലുള്ളത്. ഫിലിംസ് 24 ഉം ദർപൺ ബംഗേജയും അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ്. ഇവർ മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന 'ലൈവ്' ഒരു സോഷ്യൽ ത്രില്ലറാണ്. ചിത്രത്തിൻ്റെ വിതരണം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർവഹിക്കുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തു വന്നപ്പോൾ നവമാധ്യമങ്ങളിൽ ഏറെ ഉദ്വേഗമുണർത്തിയിരുന്നു. വളരെ ശക്തവും സമകാലീനവുമായ സാമൂഹ്യവിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മലയാള സിനിമയിൽ ഒട്ടേറെ പുതുമകൾ കൊണ്ടു വരുന്ന ഒരു സിനിമയായിരിക്കും 'ലൈവ് ' എന്ന് ഉറപ്പായിക്കഴിഞ്ഞു.
Follow us on Google News and stay updated with the latest!