അനുഷ്കയെ 'ബിടൗണിൽ' കാണാൻ ഇനിയും കാത്തിരിക്കണം

  • IndiaGlitz, [Wednesday,May 24 2017]

ബാഹുബലിയിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിയുടെ വൻ വിജയത്തോടെ ബോളിവുഡിലെ പ്രമുഖ സംവിധായകരെല്ലാം അനുഷ്‌കയുടെ പിന്നിലാണെന്നാണ് ശ്രുതി.

ഇ.നിവാസിന്റെ സംവിധാനത്തിൽ അനുഷ്‌കയെ കേന്ദ്ര കഥാപാത്രമാക്കി ബോളിവുഡ് ചിത്രം വരുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ചിത്രത്തിനായി ഇനിയും കാത്തിരിക്കണമെന്നാണ് സംവിധായകൻ പറയുന്നത്. 'കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കുന്നത്. മാത്രമല്ല ബഡ്‌ജ‌റ്റും ഇതുവരെ ശരിയായിട്ടില്ല,​ അതുകൊണ്ട് തന്നെ കുറച്ചു നാൾ കൂടി കാത്തിരിക്കേണ്ടി വരും.​ അനുഷ്‌കയിപ്പോൾ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമാണ്.അവരോടൊപ്പമുള്ള ചിത്രം വലിയൊരു അനുഭവം തന്നെയായിരിക്കും. ഉടൻ തന്നെ ചിത്രം യാഥാർത്ഥ്യമാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ', നിവാസ് പറഞ്ഞു.

ബോക്‌സ് ഓഫീസുകൾ തകർത്ത് വിജയക്കുതിപ്പ് നടത്തുന്ന ബാഹുബലി-2ൽ 'ദേവസേനയായി' മിന്നും പ്രകടനമാണ് അനുഷ്‌ക നടത്തിയത്.

More News

ആഷ് സോഷ്യൽ മീഡിയയിലേക്ക്

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരങ്ങൾ വളരെ കുറവാണ്. തങ്ങളുടെ പുതിയ സിനിമയെക്കുറിച്ചും സമകാലീന...

നാഗചൈതന്യ- സാമന്ത വിവാഹം ഒക്ടോബറിൽ

മറ്റൊരു താര കല്യാണത്തിന് മുഹൂർത്തം അടുക്കുന്നു .സാമന്തയും നാഗചൈതന്യയുമാണ് വരുന്ന ഒക്ടോബറിൽ...

ധ്യാനും അജുവും വീണ്ടും ഒന്നിക്കുന്നു

ഒരേ മുഖത്തിനു ശേഷം ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം ഒരു

മമ്മൂട്ടി ബംഗളൂരുവിലേക്ക്

മമ്മൂട്ടിയെ നായകനാക്കി ശരത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ജൂൺ ആദ്യവാരം...

ചെങ്കൽചൂള നിവാസിയായി മഞ്ജു എത്തുന്നു

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു ജോർജ്ജും ചേർന്ന് നിർമിക്കുന്ന...