വിവാദങ്ങളിൽ പിടഞ്ഞു- 'പത്താൻ'

പത്താൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലെ നൃത്തരംഗത്തിൽ നടി ദീപികാ പദുകോൺ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കാവി നിറത്തിലുള്ള വേഷം ധരിച്ചതോടെ ഹിന്ദുത്വത്തെ അപമാനിക്കുക ആണെന്നായിരുന്നു ബിജെപി നേതാക്കൾ ആരോപിച്ചത്.

ബിജെപി നേതാക്കൾക്ക് പിന്നാലെ മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്തെത്തിയിരുന്നു. ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടത്. മുസ്ലീങ്ങൾക്ക് ഇടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം.

ഇപ്പോഴിതാ നടൻ മുകേഷ് ഖന്നയും ചിത്രത്തിലെ ഗാനത്തിനെതിരെ രംഗത്തെത്തി. ബേഷാരം രംഗ് എന്ന ഗാനം ഹിന്ദു മതത്തിനെതിരായ ആക്രമണമാണെന്നാണ് എന്നാണ് പഴയ ശക്തിമാന്‍ താരം വിശേഷിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം 2023 ജനുവരി 25നാണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

More News

യു കെ യിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടു- ഭർത്താവ് അറസ്റ്റിൽ

യു കെ യിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടു- ഭർത്താവ് അറസ്റ്റിൽ

നിയമനക്കത്ത് വിവാദം: കൗൺസിൽ യോഗത്തിനിടെ സംഘർഷം

നിയമനക്കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ്റെ രാജിക്കായി കോർപറേഷൻ ആസ്ഥാനത്തിനു പുറത്ത് ശക്തമായ സമരം നടക്കുന്നത്തിനിടെ കൂടിയ കൗൺസിൽ യോഗം ഉന്തും തള്ളിലും കലാശിച്ചു.

നടൻ സോബി ജോർജിനെ കഠിന തടവിനു വിധിച്ചു

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നടൻ സോബി ജോർജിനെ കഠിന തടവിനു വിധിച്ചു.

ഖത്തർ ഫൈനൽ മെസ്സിയുടെ അവസാന ലോകകപ്പ്

ഖത്തർ ഫൈനൽ മെസ്സിയുടെ അവസാന ലോകകപ്പ്

പീഡനം: സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം: സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അറസ്റ്റിൽ