close
Choose your channels

വിവാദങ്ങളിൽ പിടഞ്ഞു- 'പത്താൻ'

Saturday, December 17, 2022 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

വിവാദങ്ങളിൽ പിടഞ്ഞു- പത്താൻ

പത്താൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലെ നൃത്തരംഗത്തിൽ നടി ദീപികാ പദുകോൺ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കാവി നിറത്തിലുള്ള വേഷം ധരിച്ചതോടെ ഹിന്ദുത്വത്തെ അപമാനിക്കുക ആണെന്നായിരുന്നു ബിജെപി നേതാക്കൾ ആരോപിച്ചത്.

ബിജെപി നേതാക്കൾക്ക് പിന്നാലെ മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്തെത്തിയിരുന്നു. ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടത്. മുസ്ലീങ്ങൾക്ക് ഇടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം.

ഇപ്പോഴിതാ നടൻ മുകേഷ് ഖന്നയും ചിത്രത്തിലെ ഗാനത്തിനെതിരെ രംഗത്തെത്തി. "ബേഷാരം രംഗ്" എന്ന ഗാനം ഹിന്ദു മതത്തിനെതിരായ ആക്രമണമാണെന്നാണ് എന്നാണ് പഴയ ശക്തിമാന്‍ താരം വിശേഷിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം 2023 ജനുവരി 25നാണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Follow us on Google News and stay updated with the latest!