അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസ് അയോഗ്യയെന്നു ഹൈക്കോടതി

  • IndiaGlitz, [Thursday,November 17 2022]

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാൻ ആകില്ലെന്ന് ഹൈക്കോടതി. യുജിസി നിഷ്കർഷിക്കുന്ന അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നും ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രിയ വർഗീസിന്റെ അയോഗ്യതകൾ എണ്ണി പറഞ്ഞ് കൊണ്ടായിരുന്നു ഹൈക്കോടതി വിധി. അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ആവശ്യമായ കാലം പ്രവർത്തിച്ചിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരള ഭാഷ ഇൻസ്റ്റിട്യൂട്ടിലെ പ്രവർത്തി പരിചയം അസിസ്റ്റന്റ് പ്രൊഫസറിന് തുല്യമെന്ന് പ്രിയ വർഗീസിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ക്ലാസിൽ പോയി കുട്ടികളെ പഠിപ്പിക്കുന്നതാണ് അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കൂ. പിഎച്ച്ഡി ഗവേഷണം നടന്നപ്പോൾ അധ്യാപനം ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണകാലം ഡപ്യൂട്ടേഷനിലാണ്. ഇതും അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ല. ഗവേഷണകാലം പൂർണമായി ഗവേഷണത്തിന് വിനിയോഗിച്ചെന്ന് പ്രിയ സമ്മതിച്ചിട്ടുണ്ട്. സ്റ്റുഡന്റ് സർവീസ് ഡയറക്ടർ കാലയളവും അധ്യാപന പരിചയമാകില്ല.

അസോ.പ്രൊഫസര്‍ നിയമനത്തിന് നിഷ്കര്‍ഷിക്കപ്പെട്ട യോഗ്യതയോടൊപ്പം അധ്യാപന പരിചയം കൂടി വേണം എന്ന് പറയുമ്പോൾ യോഗ്യത നേടിയ ശേഷമുള്ള അധ്യാപന പരിചയത്തെ ആണ് ഉദ്ദേശിക്കുന്നത്. യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അക്കാദമിക് സ്കോർ കുറഞ്ഞ പ്രിയയ്ക്ക് നിയമനം നൽകിയ നടപടിയിൽ സെലക്ഷൻ കമ്മിറ്റിയേയും കോടതി രൂക്ഷമായി വിമർശിച്ചു.

അധ്യാപന തൊഴിലിന്റെ മഹത്വത്തെ കുറിച്ചും കോടതി പരാമർശിച്ചു. അധ്യാപകർ രാഷ്ട്ര നിർമ്മാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണമെന്നും കോടതി പറഞ്ഞു. അസോസിയേറ്റ് പ്രൊഫസർ എന്നത് ഉന്നത സ്ഥാനമാണ്. അതിന്റേതായ ഗൗരവത്തിലാകണം നിയമനമെന്നും വാദത്തിനിടെ കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രിയ വർഗീസ് ഹൈക്കോടതിയുടെ പരാമർശത്തിനെതിരെ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണത്തിനെതിരേയും ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തി. കഴിഞ്ഞ ദിവസം നടത്തിയ 'കുഴിവെട്ട്' പരമാർശം ഓർക്കുന്നില്ലെന്നു പറഞ്ഞ കോടതി തങ്ങളും എൻ എസ് എസിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

More News

റോഡരികിൽ നിന്ന വിദ്യാർഥിനിയെ എടുത്തെറിഞ്ഞ അയൽവാസി പിടിയിൽ

മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റോഡരികിൽ നിന്ന വിദ്യാർഥിനിയെ എടുത്തെറിഞ്ഞ അയൽവാസി പിടിയിൽ.

മലയാളി ദമ്പതികൾ ജാമ്യത്തിൽ ഇറങ്ങി: 7 കോടിയുടെ ഹാഷിഷുമായി വീണ്ടും അറസ്റ്റിൽ

ജാമ്യത്തിൽ ഇറങ്ങി 7 കോടിയുടെ ഹാഷിഷുമായി വീണ്ടും അറസ്റ്റിൽ

കോവിഡ് നിയന്ത്രണങ്ങളില്ലാതെ വൃശ്ചിക പുലരിയില്‍ ശബരിമല നട തുറന്നു

ശബരിമല സന്നിധാനത്ത് ഇനി ജനുവരി 20 വരെ ഇരുമുടിക്കെട്ടുമായി തീർഥാടകർ മലകയറിയെത്തുന്ന പുണ്യനാളുകൾ.

വിജയ് ദേവരകൊണ്ടയുടെ അച്ഛൻ വേഷത്തിൽ മോഹൻലാൽ വീണ്ടും തെലുങ്കിൽ

വിജയ് ദേവരകൊണ്ടയുടെ അച്ഛനായി മോഹൻലാൽ വീണ്ടും തെലുങ്കിൽ എത്തുന്നു. തലമുറകളിലൂടെ പറയുന്ന ഒരു ഇമോഷണൽ ഡ്രാമയാണ് ചിത്രം. 2023 മെയ് മാസത്തിൽ ചിത്രീകരണം ആരംഭിക്കും.

മായം തടയുന്നതിന് 'ഓപ്പറേഷൻ ഓയിൽ' പദ്ധതിയുമായി മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് ഒരു നിര്‍മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാന്‍ അനുവാദമുള്ളൂ. മായം കർശനമായി തടയും മന്ത്രി വീണ ജോർജ്.