close
Choose your channels

വിജയ് ദേവരകൊണ്ടയുടെ അച്ഛൻ വേഷത്തിൽ മോഹൻലാൽ വീണ്ടും തെലുങ്കിൽ

Thursday, November 17, 2022 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

വിജയ് ദേവരകൊണ്ടയുടെ അച്ഛൻ വേഷത്തിൽ മോഹൻലാൽ വീണ്ടും തെലുങ്കിൽ

ഓഗസ്റ്റിൽ പ്രഖ്യാപിച്ച മോഹൻലാലിൻ്റെ തെലുങ്ക് ചിത്രം‘വൃഷഭ’ത്തിൻ്റെ വാർത്തകൾ ആരാധകരെ ഏറെ പ്രതീക്ഷകളോടെ ആവേശം കൊള്ളിക്കുകയാണ്. വിജയ് ദേവരകൊണ്ട ആയിരിക്കും ചിത്രത്തിൽ മോഹൻലാലിനൊപ്പം മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. തലമുറകളിലൂടെ പറയുന്ന ഒരു ഇമോഷണൽ ഡ്രാമയാണ് ചിത്രം. ഒരു അച്ഛന്റെയും മകന്റെയും ബന്ധം കേന്ദ്രീകരിച്ച പ്രമേയമാണ് സിനിമയ്ക്ക്. പ്രണയവും പ്രതികാരവും തമ്മിലുള്ള പോരാട്ടവും സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ചിത്രത്തിൽ മോഹൻലാൽ അച്ഛൻ വേഷം കൈകാര്യം ചെയ്യുന്നു. മകന്റെ വേഷത്തിൽ ആയിരിക്കും പാൻ ഇന്ത്യൻ സൂപ്പർ താരം വിജയ് ദേവരകൊണ്ട എത്തുന്നത്.

നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ്. ചിത്രം 2023 മെയ് മാസത്തിൽ ചിത്രീകരണം ആരംഭിക്കുമെന്നും, 2024 ൽ തീയറ്ററുകളിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.

Follow us on Google News and stay updated with the latest!