കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 5 വിക്കറ്റിനു തകർത്ത് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നെറ്റ് റൈഡേഴ്സും തമ്മിലുള്ള പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 എന്ന റണ്‍സ് നേടി. ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ അര്‍ജുന്‍ തെന്‍ഡുല്‍ക്കറാണ് മുംബൈക്കായി ബോളിംഗ് ഓപ്പണ്‍ ചെയ്തത്. ക്യാപ്റ്റൻ്റെ റോളിലെത്തിയ സൂര്യകുമാർ യാദവ് 25 പന്തിൽ 43 റൻസ് എടുത്തു. അതിൽ നാല് ഫോറും മൂന്ന് സിക്സറും അടിച്ച് മുന്നേറി. ഐപിഎല്ലിൽ ആദ്യമായി വെങ്കിടേഷ് സെഞ്ച്വറി നേടി. 51 പന്തുകള്‍ നേരിട്ട് 104 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരുടെ പ്രകടനമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 17.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണർ ഇഷാൻ കിഷൻ്റെ (25 പന്തിൽ 58) തകർപ്പൻ ബാറ്റിങ്ങാണ് മുംബൈയ്ക്ക് കരുത്തായത്.

More News

മമ്മൂട്ടി കമ്പനിക്ക് ഇനി പുതിയ ലോഗോ

മമ്മൂട്ടി കമ്പനിക്ക് ഇനി പുതിയ ലോഗോ

ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ മഞ്ഞക്കല്ലുകള്‍ തുലഞ്ഞു: സുരേഷ് ഗോപി

ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ മഞ്ഞക്കല്ലുകള്‍ തുലഞ്ഞു: സുരേഷ് ഗോപി

'പാച്ചുവും അത്ഭുത വിളക്കും' ട്രെയ്‌ലര്‍ പുറത്ത്

'പാച്ചുവും അത്ഭുത വിളക്കും' ട്രെയ്‌ലര്‍ പുറത്ത്

കുറഞ്ഞ ഓവര്‍ നിരക്കിന് ഹര്‍ദിക് പാണ്ഡ്യയ്ക്ക് പിഴ

കുറഞ്ഞ ഓവര്‍ നിരക്കിന് ഹര്‍ദിക് പാണ്ഡ്യയ്ക്ക് പിഴ

മദ്യ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാൾ സിബിഐ ക്കു മുന്നിൽ ഹാജരാവണം

മദ്യ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാൾ സിബിഐ ക്കു മുന്നിൽ ഹാജരാവണം