close
Choose your channels

'പാച്ചുവും അത്ഭുത വിളക്കും' ട്രെയ്‌ലര്‍ പുറത്ത്

Saturday, April 15, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പാച്ചുവും അത്ഭുത വിളക്കും ട്രെയ്‌ലര്‍ പുറത്ത്

ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുത വിളക്കും' എന്ന സിനിമയുടെ ഓഫീഷ്യല്‍ ടീസര്‍ വിഷു ദിനത്തില്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'ഞാന്‍ പ്രകാശന്‍' എന്ന സിനിമക്ക് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രണയത്തിനും, നര്‍മ്മത്തിനും പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി ഫീല്‍ഗുഡ് ഡ്രാമ ആയിരിക്കും എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. മുകേഷ്, ഇന്നസെന്റ്, വിജി വെങ്കടേഷ്, നന്ദു, ഇന്ദ്രന്‍സ്, അല്‍താഫ് സലിം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍. 'മലയന്‍കുഞ്ഞിന്' ശേഷം ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പാച്ചുവും അത്ഭുത വിളക്കും' ഏപ്രില്‍ ഇരുപത്തിയെട്ടിന് റിലീസ് ചെയ്യും.

Follow us on Google News and stay updated with the latest!