നസ്രിയയെ പോലാവാൻ ശ്രമിച്ച് വർഷ

  • IndiaGlitz, [Friday,June 23 2017]

വർഷയെ എപ്പോൾ കണ്ടാലും ആളുകൾ ഒന്നു കൂടി ഉറപ്പിച്ചു നോക്കും. പിന്നെ അടുത്തു ചെന്ന് ചോദിക്കും നസ്രിയ അല്ലേ. അല്ല എന്ന് കഴിഞ്ഞ രണ്ടു വർഷമായി മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് വർഷ. നേരം സിനിമയിലെ നസ്രിയയുടെ രംഗം ഡബ്മാഷ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ബാംഗ്ലൂരുകാരി വർഷയ്ക്ക് ഡ്യൂപ്ലിക്കേറ്റ് നസ്രിയ എന്ന പേരു വന്നത്. ആ പേര് സിനിമയിലേക്കുള്ള വഴിയും തുറന്നു കൊടുത്തു. ശശികുമാർ സംവിധാനം ചെയ്ത സതുരൻ എന്ന ചിത്രത്തിലൂടെ 2015ൽ തന്നെ വർഷ ബൊല്ലമ്മയെന്ന വർഷ സിനിമയിലെത്തി. ആ ചിത്രം റിലീസ് ചെയ്യും മുൻപു തന്നെ മൂന്നു സിനിമകളിൽ കൂടി നായികയായി ഒപ്പിട്ട വർഷ തന്റെ വാസം ബാംഗ്ലൂരിൽ നിന്ന് ചെന്നൈയിലേക്ക് മാറ്റുകയും ചെയ്തു.

ആദ്യമൊക്കെ നസ്രിയയെന്ന് വിളിക്കുമ്പോൾ പേടിയായിരുന്നുവെന്നാണ് താരം പറയുന്നത്. പിന്നീട് അത് ഒരു ക്രെഡിറ്റായി. ഇപ്പോൾ ശരിക്കും നസ്രിയയെപ്പോലെ എല്ലാവരും ഇഷ്ടപ്പെടുന്ന നായികയാകാനുള്ള ശ്രമത്തിലാണ്. നസ്രിയയെ തമിഴകത്ത് സുപരിചിതയാക്കിയ അറ്റ്ലിയുടെ ഒരു സിനിമയിലെങ്കിലും നായികയായി അഭിനയിക്കണമെന്നാണ് വർഷയുടെ ഏറ്റവും വലിയ മോഹം

More News

രെമ്യ നമ്പീശൻ ഇനി പ്രഭുദേവയ്ക്കൊപ്പം

കാർത്തിക് സുബുരാജ്- പ്രഭുദേവാ ചിത്രത്തിന്റെ ഭാഗമാകാൻ മലയാളത്തിന്റെ പ്രിയതാരം രമ്യാ നമ്പീശനും...

അനന്യ വീണ്ടും

മലയാള സിനിമയിൽ മുൻനിര നായികമാരിൽ ഒരാളായിരുന്ന അനന്യ പൃഥ്വിരാജ് നായകനാകുന്ന ടിയാനിലൂടെ...

'പിക്ക് പോക്കറ്റ് ' ഉപേക്ഷിച്ചു

ആസിഫ് അലിയെ നായകനാക്കി കൗബോയ് എന്ന സിനിമ സംവിധാനം ചെയ്ത ബാലചന്ദ്രകുമാർ വീണ്ടും...

ഐശ്വര്യ ഇനി ബോളിവുഡിൽ

ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നു. 1970കളിലെ മുംബയ് യെ പശ്ചാത്തലമാക്കി ഒരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ഡാഡി. അർജുൻ രാംപാൽ അധോലോക നായകന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.

അവരുടെ രാവുകൾ വരുന്നു

ഉണ്ണി മുകുന്ദനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അവരുടെ രാവുകൾ ജൂൺ 23ന് റിലീസ്