close
Choose your channels

രെമ്യ നമ്പീശൻ ഇനി പ്രഭുദേവയ്ക്കൊപ്പം

Friday, June 23, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കാർത്തിക് സുബുരാജ്- പ്രഭുദേവാ ചിത്രത്തിന്റെ ഭാഗമാകാൻ മലയാളത്തിന്റെ പ്രിയതാരം രമ്യാ നമ്പീശനും. പ്രഭുദേവയ്ക്കൊപ്പം ഏറ്റവും പ്രധാനപ്പെട്ട വേഷത്തിലായിരിക്കും രമ്യ എത്തുകയെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ രമ്യയുടെ വേഷം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.


സിനിമയുടെ ചിത്രീകരണം കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി ഉടൻ ആരംഭിക്കും. ചിത്രത്തിൽ രമ്യയെ കൂടാതെ 'ജിൽ ജംഗ് ജക്ക്' ഫെയിം സാനന്ത് റെഡിയും പ്രധാനവേഷത്തിൽ എത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

തെലുങ്ക് , തമിഴ് ചിത്രങ്ങളിൽ കൂടുതൽ ശ്രദ്ധ തിരിച്ചിരിക്കുന്ന രമ്യ മലയാളത്തിൽ അഭിനയിച്ച അവസാന സിനിമ ലുക്കാ ചാപ്പിയാണ്. മലയാളസിനിമയിലെ സ്ത്രീകൾക്കായി ആരംഭിച്ച വിമൺ ഇൻ കളക്റ്റീവ് സിനിമ എന്ന സംഘടനയുടെ സജീവപ്രവർത്തക കൂടിയാണ് രമ്യ.

Follow us on Google News and stay updated with the latest!