സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ എട്ട്‌ വിക്കറ്റിന്‌ തകർത്ത് റോയൽ ചലഞ്ചേഴ്‌സ്‌

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ എട്ട്‌ വിക്കറ്റിന്‌ തകർത്തു കൊണ്ട് റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ വിജയികളായി. ഹൈദരാബാദ് ഉയര്‍ത്തിയ 187 റണ്‍സ് വിജയ ലക്ഷ്യം നാല് പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ മറികടന്നത്. വിരാട്‌ കോഹ്‌ലിയുടെ സെഞ്ച്വറിയാണ് റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിന്‌ അനിവാര്യമായ വിജയം സമ്മാനിച്ചത്. 63 പന്തിൽ 12 ഫോറും 6 സിക്സറും
ഉൾപ്പെടെയാണ് കോഹ്ലി സെഞ്ച്വറി തികച്ചത്.

സ്‌കോർ: ഹൈദരാബാദ്‌ 5-186, ബാംഗ്ലൂർ 2-187 (19.2). 47 പന്തിൽ ഏഴു ഫോറും രണ്ടു സിക്സറും ഉൾപ്പെടെ ഫാഫ് ഡു പ്ലെസിസ് 71 റൺസെടുത്തു. ഇരുവരും ചേർന്നുള്ള 172 റൺസിന്റെ കൂട്ടുകെട്ട് ഐ.പി.എൽ ഈ സീസണിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ്. മാസ്ക് വെൽ 5 ഉം മൈക്കൽ ബ്രേസ്‌വെൽ 4 ഉം റൺസെടുത്ത് പുറത്താവാതെ നിന്നു. ഭുവനേശ്വർ കുമാർ, നടരാജൻ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി. ഈ വിജയത്തോടെ 14 പോയിന്റുമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പട്ടികയിൽ നാലാമതെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിൻ്റെ മുന്‍നിര പതിവ് പോലെ തകര്‍ന്നടിഞ്ഞു. അഭിഷേക് ശര്‍മ (11), രാഹുല്‍ ത്രിപാതി (15), എയ്ഡന്‍ മാര്‍ക്രം (18) എന്നിവര്‍ നിരാശപ്പെടുത്തി.

More News

ജാക്സൺ ബസാർ യൂത്ത്‌ ഇന്ന് തീയേറ്ററിൽ എത്തും

ജാക്സൺ ബസാർ യൂത്ത്‌ ഇന്ന് തീയേറ്ററിൽ എത്തും

'ത്രിശങ്കു'വിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

'ത്രിശങ്കു'വിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

20 മില്യൺ കടന്ന് 'ഖുഷി'യിലെ മണിരത്നം ട്രിബ്യൂട്ട് ഗാനം

വീണ്ടും പാൻ ഇന്ത്യൻ ഹിറ്റടിച്ച് ഹിഷാം; 20 മില്യൺ കടന്ന് 'ഖുഷി'യിലെ മണിരത്നം ട്രിബ്യൂട്ട് ഗാനം

അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ഫസ്റ്റ് ലുക്ക് 24ന്

അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ഫസ്റ്റ് ലുക്ക് 24ന്

തമിഴ്‌നാട്ടിൽ മികച്ച പ്രതികരണം നേടുന്ന 'ദീർഘദർഷി' മെയ് 19 മുതൽ കേരളത്തിൽ

തമിഴ്‌നാട്ടിൽ മികച്ച പ്രതികരണം നേടുന്ന 'ദീർഘദർഷി' മെയ് 19 മുതൽ കേരളത്തിൽ