close
Choose your channels

ഇം​ഗ്ലണ്ടിനെതിരെ അഫ്​ഗാനിസ്ഥാന് അട്ടിമറി ജയം

Monday, October 16, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഇം​ഗ്ലണ്ടിനെതിരെ അഫ്​ഗാനിസ്ഥാന് അട്ടിമറി ജയം

ഏകദിന ലോകകപ്പിൽ ലോകചാമ്പ്യന്മാരായ ഇം​ഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്​ഗാനിസ്ഥാന് 69 റൺസിൻ്റെ വിജയം. ടോസ് നേടിയ ഇം​ഗ്ലണ്ട് ബൗളിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലീഷ് നായകൻ ജോസ് ബട്ലറെ അഫ്​ഗാൻ ഓപ്പണർമാർ ഞെട്ടിച്ചു. റഹ്മാനുള്ള ​ഗുർബാസ് അടിച്ചു തകർത്തു.

റഹ്മാനുള്ള ​ഗുർബാസാണ് അഫ്​ഗാന്റെ ടോപ് സ്കോറർ. ഹാരി ബ്രൂക്കാണ് ( 61 പന്തിൽ 66) ഇം​ഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഡേവിഡ് മലൻ (32), ആദിൽ റഷീദ്(20) എന്നിവരും ഇം​ഗ്ലണ്ടിന് റൺ സമ്മാനിച്ചു. എന്നാൽ ബൗളിം​ഗ് കരുത്തിലൂടെ 215 റൺസിൽ ഇം​ഗ്ലണ്ടിനെ അഫ്​ഗാൻ ടീം ഓൾ ഔട്ട് ആക്കുകയായിരുന്നു. അഫ്​ഗാനിസ്ഥാന് വേണ്ടി മുജീബ് ഉർ റഹ്മാനും, റാഷിദ് ഖാനും 3 വിക്കറ്റ് വീതവും മുഹമ്മദ് നബി രണ്ടും നവീൻ ഉൾ ഹഖും ഫസൽഹഖ് ഫാറൂഖിയും ഓരോ വിക്കറ്റ് വീതവും എടുത്തു. ഏകദിന ലോകകപ്പ് ചരിത്രത്തിലെ അഫ്​ഗാന്‍റെ രണ്ടാമത്തെ മാത്രം ജയമാണിത്. മുമ്പ് 2015 ലോകകപ്പിൽ സ്കോട്ലാൻഡിനെ ഒരു വിക്കറ്റിന് തോൽപ്പിച്ചതാണ് അഫ്​ഗാൻ്റെ ഇതിന് മുമ്പുള്ള ഏക വിജയം.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment