close
Choose your channels

സന്തോഷ് ട്രോഫി: ആദ്യ മത്സരത്തിൽ കേരളത്തിന് ജയം

Wednesday, October 11, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സന്തോഷ് ട്രോഫി: ആദ്യ മത്സരത്തിൽ കേരളത്തിന് ജയം

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഉജ്ജ്വല ജയത്തോടെ തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കേരളം ഗുജറാത്തിനെ തകര്‍ത്തു. കേരളത്തിനായി അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോള്‍ നേടി. ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ കേരളം ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ട് കേരളത്തിന്‍റെ മൂന്നാം ഗോള്‍ നേടി. ആദ്യ പകുതിയില്‍ തന്നെയായിരുന്നു മൂന്ന് ഗോളുകളും.

കേരളം ആദ്യ 36 മിനിറ്റില്‍ തന്നെ മൂന്ന് ഗോളുകള്‍ അടിച്ചുകൂട്ടി. 12-ാം മിനിറ്റില്‍ അക്ബറിലൂടെയാണ് കേരളം ലീഡെടുത്തത്. 33-ാം മിനിറ്റില്‍ അക്ബര്‍ വീണ്ടും ഗോളടിച്ച് കേരളത്തിന്റെ ലീഡ് വര്‍ധിപ്പിച്ചു. 3 മിനിറ്റുകള്‍ക്ക് ശേഷം 36-ാം മിനിറ്റില്‍ നായകന്‍ നിജോ ഗില്‍ബര്‍ട്ട് കൂടി വലകുലുക്കിയതോടെ ഗുജറാത്ത് തുടക്കത്തില്‍ തന്നെ പതറി. ആദ്യ പകുതിയില്‍ കേരളം ഈ ലീഡ് നിലനിര്‍ത്തി. ഗോവ, ഛത്തീസ്ഗഢ് ടീമുകളുമായാണ് കേരളത്തിൻ്റെ വരാനിരിക്കുന്ന ഗ്രൂപ്പ് മത്സരങ്ങൾ.

Follow us on Google News and stay updated with the latest!